എഡിറ്റര്‍
എഡിറ്റര്‍
ക്രിമിനലുകളെ പോലീസ് ട്രെയിനിങ്ങിനു പോലും എടുക്കരുത്: ഹൈക്കോടതി
എഡിറ്റര്‍
Friday 23rd March 2012 1:38pm

കൊച്ചി: ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ പോലീസില്‍ ജോലിക്കെടുക്കേണ്ടെന്ന് ഹൈക്കോടതി നീരിക്ഷണം. പോലീസ് ട്രെയിനിങ്ങിനു പോലും എടുക്കരുതെന്നും കോടതി നിര്‍ദേശിച്ചു. ജസ്റ്റിസുമാരായ തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍, സി.ടി. രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം.

ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ  നോട്ടീസ് നല്‍കാതെ പോലും പിരിച്ചുവിടാമെന്നും കോടതി നിരീക്ഷിച്ചു. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ ഒഴിവാക്കി തയ്യാറാക്കിയ റാങ്ക് ലിസ്റ്റിനെ ചോദ്യം ചെയ്ത് ഉദ്യോഗാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇങ്ങനെ നിരീക്ഷിച്ചത്.

Advertisement