2024 യൂറോ യോഗ്യത മത്സരത്തിൽ പോർച്ചുഗൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് സ്ലോവാക്യയെ തോൽപ്പിച്ചിരുന്നു. മത്സരത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇരട്ട ഗോൾ നേടി മികച്ച പ്രകടനം കാഴ്ചവെച്ചു.
ഈ വിജയത്തോടെ പോർച്ചുഗൽ 2024ൽ ജർമനിയിൽ വെച്ച് നടക്കുന്ന യൂറോ കപ്പ് ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടുകയും ചെയ്തു. താരത്തിന്റെ ഈ മികച്ച പ്രകടനങ്ങളെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇംഗ്ലണ്ട് താരമായ ജെസി ലിംഗാർഡ്.
പോർച്ചുഗീസ് സൂപ്പർ താരത്തെ ‘ഗോട്ട്’ എന്നാണ് ലിംഗാർഡ് വിശേഷിപ്പിച്ചത്. ഈ വിജയത്തോടെ പോർച്ചുഗൽ 2024ൽ ജർമനിയിൽ വെച്ച് നടക്കുന്ന യൂറോ കപ്പ് ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടി. ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ നേട്ടത്തെ ഇൻസ്റ്റഗ്രാമിൽ കുറിച്ചു

‘ഞങ്ങൾ ഇപ്പോൾ യൂറോ 2024ലാണ്! ഒരു മികച്ച മത്സരത്തിൽ പോർച്ചുഗലിനെ വിജയിപ്പിച്ചതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. ടീമിന് പിന്തുണ അറിയിച്ച എല്ലാ ആരാധകർക്കും നന്ദി’ റൊണാൾഡോ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഇതിന് പിന്നാലെയായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിലെ തന്റെ സഹതാരമായ ലിംഗാർഡ് കമ്മന്റ് രേഖപ്പെടുത്തിയത്.
‘ഗോട്ട്’ എന്നാണ് ലിംഗാർഡ് കമ്മന്റ് ചെയ്തത്.
🚨Lingard replied to Cristiano Ronaldo’s Instagram post:
“Goat.” pic.twitter.com/SFj8OMmhww
— CristianoXtra (@CristianoXtra_) October 14, 2023
യോഗ്യതാ മത്സരങ്ങളിൽ ആറ് കളികളിൽ നിന്നും ഏഴ് ഗോളുകളാണ് റൊണാൾഡോ നേടിയത്. പോർച്ചുഗലിനായി 205 മത്സരങ്ങളിൽ 125 ഗോളുകളും 44 അസിസ്റ്റുകളുമാണ് റൊണാൾഡോ നേടിയത്.
യോഗ്യത മത്സരങ്ങളിൽ മൂന്ന് മത്സരങ്ങൾ ബാക്കി നിൽക്കെയാണ് റോണോയും കൂട്ടരും യൂറോ കപ്പിന്റെ കളിത്തട്ടിലേക്ക് മുന്നേറിയത്. വരാനിരിക്കുന്ന മത്സരങ്ങളിലും താരത്തിന്റ ഭാഗത്തുനിന്നും മികച്ച പ്രകടനം ഉണ്ടാവും എന്ന പ്രതീക്ഷയിലാണ് ആരാധകർ.
Content Highlight: The older teammate appreciate Ronaldo performance.
