വെസ്റ്റ് ഇന്‍ഡീസ് വുമണ്‍സും സിംബാബ്‌വേ വുമണ്‍സും തമ്മിലുള്ള മൂന്ന് ഏകദിന മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരം ഹരാരെ സ്‌പോര്‍ട് ക്ലബ്ബില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടി ബാറ്റ് ചെയ്യാന്‍ തീരുമാനിച്ച വിന്‍ഡീസ് വുമണ്‍സ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 299 റണ്‍സാണ് നേടിത്.
നിലവില്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വേ 26 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 112 റണ്‍സാണ് നേടിയത്. ക്രീസിലുള്ളത് 39 റണ്‍സ് നേടിയ എം. മുരാചിക്വയും ഏഴ് റണ്‍സ് നേടിയ ബിസയുമാണ്.
അതേസമയം വിന്‍ഡീസ് വുമണ്‍സിന് വേണ്ടി വെടിക്കെട്ട് ബാറ്റിങ് പ്രകടനം നടത്തിയത് ഓപ്പണറും ക്യാപ്റ്റനുമായ ഹെയ്‌ലി മാത്യൂസാണ്. 156 പന്തില്‍ 26 ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 182 റണ്‍സാണ് താരം അടിച്ചെടുത്തത്. ഇത് ഹെയ്‌ലിയുടെ 13ാമത്തെ ഏകദിന സെഞ്ച്വറിയാണ്. വെറും 18 റണ്‍സിനാണ് താരത്തിന് ഡബിള്‍ സെഞ്ച്വറി നഷ്ടമായത്.
എന്നിരുന്നാലും ഒരു ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് മാത്യൂസ്. വെസ്റ്റ് ഇന്‍ഡീസിന് വേണ്ടി വനിതാ ഏകദിന മത്സരത്തില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടുന്ന താരമാകാനാണ് ഹെയ്‌ലിക്ക് സാധിച്ചത്. സ്‌സ്റ്റെഫൈന്‍ ടെയ്‌ലറെ മറികടന്നാണ് ഹെയ്‌ലി ഈ നേട്ടം സ്വന്തമാക്കിയത്.
വെസ്റ്റ് ഇന്‍ഡീസിന് വേണ്ടി വനിതാ ഏകദിന മത്സരത്തില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടുന്ന താരങ്ങള്‍
ഹെയ്‌ലി മാത്യൂസ് – 182*
സ്റ്റെഫൈന്‍ ടെയ്‌ലര്‍ – 171
ഹെയ്‌ലി മാത്യൂസ് – 159*
ദീദ്ര ഡോത്തിന്‍ – 150*
ക്യാപ്റ്റന് പുറമെ വിന്‍ഡീസിനായി 53 റണ്‍സ് നേടിയ റിലിയേന്ന ഗ്രിമ്മോണ്ടും തിളങ്ങി. മറ്റാര്‍ക്കും ടീമിന് വേണ്ടി ഉയര്‍ന്ന സ്‌കോര്‍ നേടാനായില്ല. സിംബാബ്‌വേയ്ക്ക് വേണ്ടി രണ്ട് വിക്കറ്റ് നേടി തിളങ്ങിയത് ഫ്രാന്‍സെസ ചിപ്പരെയാണ്. ടെന്‍ഡായി മകുഷ്‌ക, ന്യാഷ, ബിലോവ്ഡ് ബിസ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
Content Highlight: Hayley Matthews In Great Record Achievement For West Indies Women’s In ODI
