വാഴ 2ന് ശേഷം ഹാഷിറിന്റെ ഞൊടി എത്തുന്നു: ടൈറ്റിൽ പോസ്റ്റർ പുറത്ത്
Malayalam Cinema
വാഴ 2ന് ശേഷം ഹാഷിറിന്റെ ഞൊടി എത്തുന്നു: ടൈറ്റിൽ പോസ്റ്റർ പുറത്ത്
കെ.എസ് ഷാബിന
Saturday, 1st August 2026, 10:40 pm

വാഴ 2 എന്ന ഇൻഡസ്ട്രിയൽ ഹിറ്റിന് ശേഷം ഹാഷിർ തന്റെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ്. ഞൊടി വൺ മോർ ടൈം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു.

‘അപ്പൊ ഇവിടെ തുടങ്ങുന്നു അടുത്തത് ന്റെ കൂടെ കാണണം, എന്ന് നിങ്ങളെ സ്വന്തം ഹാഷിർ ‘ എന്ന ക്യാപ്ഷനിൽ ആണ് ഹാഷിർ പുതിയ ചിത്രത്തിന്റെ പോസ്റ്റർ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത്.

 

ജെ.എസ് ജിതിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ, ഹാഷിറിനൊപ്പം അൽ അമീൻ, ലുക്മാൻ അവറാൻ, ചന്ദു സലിം കുമാർ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. അമൽ പോൾസൺ, ടോണി ജോസ് എന്നിവർ ചേർന്ന് സൂപ്പർ ഡൂപ്പർ ഫിലിംസ്, മിഡ്‌നെറ്റ് സൺ ഫിലിംസ് എന്നീ ബാനറുകളിലാണ് ‘ഞൊടി’ നിർമ്മിക്കുന്നത്.

ചന്ദു സലിം, അൽ അമീൻ, ലുക്മാൻ . Photo: X.com

വാഴ, വാഴ 2 അതിരടി എന്നീ ചിത്രങ്ങൾക്കു ശേഷം ഹാഷിർ അഭിനയിക്കുന്ന നാലാമത്തെ ചിത്രമായിരിക്കും ഞൊടി. പ്രകമ്പനം എന്ന ചിത്രത്തിൽ മികച്ച പെർഫോമൻസ് കാഴ്ചവെച്ച അൽ അമീനും പ്രിയതാരം ചന്ദു സലിം കുമാറും, ലുക്മാനും ഹാഷിറിനൊപ്പം ചേരുമ്പോൾ വലിയൊരു പ്രതീക്ഷയാണ് പ്രോജക്റ്റ് ആരാധകർക്ക് നൽകുന്നത്.

Content Highlight: Hashir new film Njodi title poster release

കെ.എസ് ഷാബിന
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.