അന്താരാഷ്ട്ര ടി – 20യില്‍ ചരിത്രം കുറിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍. ഈ ഫോര്‍മാറ്റില്‍ 200 മത്സരങ്ങള്‍ കളിക്കുന്ന ആദ്യ താരമെന്ന നേട്ടമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്വന്തമാക്കിയത്.
അന്താരാഷ്ട്ര ടി – 20യില്‍ ചരിത്രം കുറിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍. ഈ ഫോര്‍മാറ്റില്‍ 200 മത്സരങ്ങള്‍ കളിക്കുന്ന ആദ്യ താരമെന്ന നേട്ടമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്വന്തമാക്കിയത്.
ഐ.സി.സി ടി – 20 ലോകകപ്പില്‍ സൗത്ത് ആഫ്രിക്കക്കെതിരെയുള്ള മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി കളത്തിലിറങ്ങിയതോടെയാണ് ഹര്‍മന്റെ നേട്ടം. ഇതുവരെ അന്താരാഷ്ട്ര ടി – 20യില്‍ മറ്റൊരാള്‍ക്കും എത്തിപ്പിടിക്കാന്‍ കഴിയാത്ത നേട്ടമാണ് ഇപ്പോള്‍ താരം തന്റെ പേരില്‍ എഴുതിച്ചേര്‍ത്തത്.
First player EVER – men or women – to play 2️⃣0️⃣0️⃣ T20Is 🫡
Harmanpreet Kaur stands alone at the top of the mountain ⛰️#TeamIndia | #T20WorldCup | #WomenInBlue | #SAvIND | @ImHarmanpreet pic.twitter.com/GoKwfVMrS8
— BCCI Women (@BCCIWomen) June 21, 2026
ടി – 20 ഐയില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ചവരില്‍ രണ്ടാമതുള്ളത് ന്യൂസിലാന്‍ഡ് താരം സൂസി ബേറ്റ്‌സാണ്. താരം 184 മത്സരങ്ങളിലാണ് ന്യൂസിലാന്‍ഡിനായി കളത്തിലിറങ്ങിയത്. 169 മത്സരങ്ങള്‍ കളിച്ച സ്മൃതി മന്ഥാനയും 159 മത്സരങ്ങളില്‍ കളത്തിലിറങ്ങിയ രോഹിത് ശര്‍മയുമാണ് ആദ്യ പത്തിലുള്ള ഇന്ത്യന്‍ താരങ്ങള്‍.
(താരം – ടീം – മത്സരങ്ങള്‍ എന്നീ ക്രമത്തില്‍)
ഹര്‍മന്‍പ്രീത് കൗര്‍ – ഇന്ത്യ – 200*
സൂസി ബേറ്റ്‌സ് – ന്യൂസിലാന്‍ഡ് – 184
ഡാനി വൈറ്റ് ഹോഡ്ജ് – ഇംഗ്ലണ്ട് – 183
എല്ലിസ് പെറി – ഓസ്‌ട്രേലിയ – 177
സ്മൃതി മന്ഥാന – ഇന്ത്യ – 169
പോള്‍ സ്റ്റെര്‍ലിങ് – അയര്‍ലാന്‍ഡ് – 163
അലിസ ഹീലി – ഓസ്‌ട്രേലിയ – 162
ചമാരി അത്തപത്തു – ശ്രീലങ്ക – 160
നിദ ദാര്‍ – പാകിസ്ഥാന്‍ – 160
രോഹിത് ശര്‍മ – ഇന്ത്യ – 159
അതേസമയം, മത്സരത്തില്‍ ബാറ്റ് ചെയ്യുന്ന ഇന്ത്യ അഞ്ച് ഓവറുകള്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റിന് 52 റണ്‍സെടുത്തിട്ടുണ്ട്. 11 പന്തില്‍ 29 റണ്‍സെടുത്ത ഷെഫാലി വര്‍മയും ഏഴ് പന്തില്‍ ആറ് റണ്‍സ് നേടിയ യാഷ്തിക ഭാട്ടിയയുമാണ് ക്രീസിലുള്ളത്.

ഓപ്പണര്‍ സ്മൃതി മന്ഥാനയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 12 പന്തില്‍ 17 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. മാരിസന്‍ കാപ്പിനാണ് വിക്കറ്റ്.
Content Highlight: Harmapreeth Kaur became first player to complete 200 matches in T20I