മുംബൈ: ക്രിക്കറ്റ് താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പരസ്പരം ട്രോളുന്നത് പുതിയ സംഭവമല്ല. വിരേന്ദര്‍ സെവാഗും ഹര്‍ഭജനുമൊക്കെ ഇക്കാര്യത്തില്‍ പേരു കേട്ടവരാണ്. ഇത്തവണ സഹതാരങ്ങളുടെ ട്രോളിന് ഇരയായത് യുവരാജ് സിംഗാണ്. തന്റെ ബോഡി കാണിച്ചു കൊണ്ടുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കു വെച്ചതിന് പിന്നാലെയായിരുന്നു യുവിയെ ട്രോളി രോഹിതും ഹര്‍ഭജനും രംഗത്തെത്തിയത്.

മൂഡ് എന്ന ക്യാപ്ഷനോടു കൂടിയായിരുന്നു യുവി തന്റെ ചിത്രം പോസ്റ്റ് ചെയ്തത്. ആരാധകര്‍ ലൈക്കും കമന്റുമായി ഓടിയെത്തി കൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെയാണ് കൂട്ടുകാര്‍ പണി പറ്റിച്ചത്. കണ്ടാല്‍ സല്‍മാന് ഖാനെ പോലെയുണ്ടെന്നായിരുന്നു ഹര്‍ഭജന്റെ കമന്റ്. മൂഡ് എന്നു പറയുമ്പോള്‍ എന്ത് മൂഡാണ് ഉദ്ദേശിച്ചതെന്ന് വ്യക്തമാക്കുന്നത് നല്ലതാണെന്നായിരുന്നു രോഹിതിന്റെ കമന്റ്.

Mood ????

A post shared by Yuvraj Singh (@yuvisofficial) on

രണ്ടാളുടേയും കമന്റിനും ആരാധകരുടെ ലൈക്ക് കുറേ കിട്ടിയിട്ടുണ്ട്. അതേസമയം യുവിയുടെ ഫിറ്റ്‌നസിനെ പരിഹസിച്ചും ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. എത്രയും പെട്ടെന്ന് ഫിറ്റ്‌നസ് വീണ്ടെടുക്കണമെന്നും ഈ ശരീരവുമായി ടീമില്‍ മടങ്ങിയെത്തുക അസാധ്യമാണെന്നുമായിരുന്നു ആരാധകരുടെ പ്രതികരണം.

കമന്റുകള്‍ കാണാം