മുംബൈ: ഐ.പി.എല്ലില്‍ പഞ്ചാബിനെതിരെ മുംബൈയ്ക്ക് വേണ്ടി തുടര്‍ച്ചയായി മൂന്ന് സിക്‌സ് അടിക്കുന്ന വീഡിയോ പങ്കുവെച്ച് ഹര്‍ഭജന്‍ സിംഗ്. ഇന്‍സ്റ്റഗ്രാമിലാണ് ഭാജി 2015 ലെ വീഡിയോ പങ്കുവെച്ചത്.

കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ ആ മത്സരം പക്ഷെ മുംബൈയ്ക്ക് ജയിക്കാനായിരുന്നില്ല. എന്നാല്‍ ഹര്‍ഭജന്‍ മികച്ച ഔള്‍റൗണ്ട് പ്രകടനമാണ് പുറത്തെടുത്തത്.