തൃശ്ശൂര്‍: കോണ്‍ഗ്രസ് എം.എല്‍.എ വി.ടി ബല്‍റാമിനെതിരെ രൂക്ഷവിമര്‍ശനവുമായി കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍. യുവനേതാക്കള്‍ അച്ചടക്കം പഠിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്റെ വിമര്‍ശനം. വി.ടി.ബല്‍റാമിനെയും വി.എം.സുധീരനെയും വേദിയിലിരുത്തിയായിരുന്നു ഹസന്റെ വിമര്‍ശം. അഡ്വ.കെ.പി.വിശ്വനാഥനെ ആദരിക്കുന്ന ചടങ്ങിലായിരുന്നു ഹസന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.


Read Also : തങ്ങള്‍ സമരത്തിലല്ലെന്ന് ഐ.എ.എസ് ഓഫീസര്‍മാര്‍; കേജ്‌രിവാള്‍ പറയുന്നത് നുണ


 

അച്ചടക്കമില്ലാത്ത ആദര്‍ശം ആത്മാവില്ലാത്ത ശരീരം പോലെയാണെന്ന് കുറ്റപ്പെടുത്തിയ എം.എം ഹസന്‍ വ്യക്തിജീവിതത്തിലും സാമൂഹ്യജീവിതത്തിലും എല്ലാം വേണ്ടത് അച്ചടക്കമാണെന്നും പറഞ്ഞു.

ഉമ്മന്‍ ചാണ്ടി, വയലാര്‍ രവി, സി.എന്‍.ബാലകൃഷ്ണന്‍ തുടങ്ങി നേതാക്കളും വേദിയിലുണ്ടായിരുന്നു. ഒഴിവ് വന്ന രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസിലെ പൊട്ടിത്തെറികള്‍ക്ക് ശേഷം എല്ലാ നേതാക്കളും ഒന്നിച്ചെത്തിയ ആദ്യ വേദി കൂടിയായിരുന്നു തൃശ്ശൂരിലേത്.