കരിയറിലെ പ്രതിസന്ധി ഘട്ടങ്ങളിൽ താൻ തകർന്നു നിന്ന സമയത്ത് തന്നെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ട് വന്നത് തന്റെ പങ്കാളിയായ സനയാണെന്നാണ് അൽത്താഫാണെന്നാണ് നടൻ ഹക്കിം ഷാ പറയുന്നത്. തന്നെ സാമ്പത്തികമായും മാനസികമായും സന സഹായിച്ചിട്ടുണ്ടെന്നും നടൻ പറയുന്നു.

ഒരു ലോക്ഡൌൺ സമയത്താണ് ഞങ്ങൾ അടുത്തതെന്നും അപ്പോൾ ഞങ്ങളെ പറ്റിയല്ലാതെ വേറൊന്നും സംസാരിക്കാൻ ഉണ്ടായിരുന്നില്ലെന്നും അങ്ങനെ ഞങ്ങൾ അടുക്കുകയായിരുന്നുവെന്നും താരം വ്യക്തമാക്കി. ധന്യ വർമക്ക് നൽകിയ അഭിമുഖത്തിലാണ് സനയുമായുള്ള പ്രണയത്തെക്കുറിച്ചും തന്റെ മോശം സമയങ്ങളിൽ സന നൽകിയ പിന്തുണയെക്കുറിച്ചും ഹക്കിം സംസാരിച്ചത്.

‘എനിക്ക് ലൈഫ് തന്നത് അവളാണ്. ഞാൻ എല്ലാ പരിപാടിയും നിർത്തി ഇനി ഈ പരിപാടിയൊന്നും നടക്കില്ല എന്ന് പറഞ്ഞ് തിരിച്ചു പോകുന്ന സമയത്താണ് സനയുമായിട്ടുള്ള റിലേഷൻഷിപ് തുടങ്ങുന്നത്. എന്റെ ജീവിതത്തിൽ നടന്ന ഏറ്റവും നല്ല കാര്യമാണ് അവൾ. വല്ലാത്തൊരു കോയിൻസിഡൻസായിരുന്നു അത്. അവൾ സംഭവിച്ചിട്ടില്ലായിരുന്നെങ്കിൽ എനിക്ക് ഇവിടെ വന്ന് ഇരിക്കാൻ പോലും പറ്റില്ല.

അപ്പോൾ എന്റെ കൈയിൽ ഒന്നുമില്ലായിരുന്നു. എന്റെ കൈയ്യിൽ കാശൊന്നുമുണ്ടായിരുന്നില്ല. എന്നെ ഒരുപാട് നാൾ അവൾ നോക്കിയിട്ടുണ്ട്. അവളുടെ കാശിലാണ് ഞാൻ ഒരുപാട് നാൾ ജീവിച്ചത്. അങ്ങനെ എന്തുകൊണ്ടും എല്ലാതരത്തിലും എനിക്ക് മോട്ടിവേഷൻ തന്ന് എന്നെ ബാക്ക് ടു ട്രാക്ക് ആക്കിയത് പുള്ളിക്കാരിയാണ്. എനിക്ക് അവളെ ഭയങ്കര ഇഷ്ടമാണ്, ഒരു പർട്ടിക്കുലർ സാധനം അങ്ങനെ ഒന്നുമില്ല. അവളുടെ എല്ലാം എനിക്ക് ഭയങ്കര ഇഷ്ടമാണ്. അവൾക്ക് എന്ത് ചെയ്യണോ എന്ത് വേണോ എല്ലാത്തിനും ഞാൻ അവളുടെ കൂടെയുണ്ടാവും,’ ഹക്കിം പറഞ്ഞു.

ഹക്കിം ഷാ.സന അൽത്താഫ്.Photo. Screen Grab/ Youtube.Facebook.com

തനിക്ക് ഒരു ജീവിതം തന്ന അവൾക്ക് തന്റെ മരണം വരെ പകരം ഒന്നും കൊടുക്കാനില്ലെന്നും അതുകൊണ്ട് തന്നെ സന ഇൻസ്റ്റാഗ്രാമിലും മറ്റുമായി വീഡിയോസ് ചെയ്യുമ്പോഴൊക്കെ അത് തന്റെ ഏരിയ അല്ലാതിരുന്നിട്ടും സന്തോഷത്തോടെ നിന്ന് കൊടുക്കുമെന്നും നടൻ കൂട്ടിച്ചേർത്തു. ഷൂട്ട് ചെയ്ത് കൊടുക്കാൻ വരെ തനിക്ക് മടിയാണെന്നും എങ്കിലും ഇഷ്ടത്തോടെ ചെയ്ത് കൊടുക്കുമെന്നും തരാം വ്യക്തമാക്കി.

‘ഇവളുടെ റീലിലും ഇവളുടെ ഇൻസ്റ്റഗ്രാമിലുമൊക്കെ എന്നെ ഇവൾ പിടിച്ചിടുമ്പോഴും എന്തെങ്കിലുമൊക്കെ ചെയ്യുമ്പോഴും ഞാൻ നിൽക്കും. പക്ഷേ എന്റെ ഏരിയ അല്ലത്. എന്നാലും ഞാൻ നിൽക്കും. കാരണം എനിക്ക് ഭയങ്കര ഇഷ്ടമാണ് അവളുടെ കൂടെ നിൽക്കാൻ. എല്ലാ കാര്യങ്ങളും അവൾക്ക് ഭയങ്കര കാര്യമാണ്.

ഇങ്ങനെ ഒരുമിച്ച് പല സ്ഥലങ്ങളിൽ പോകുന്നത് ട്രാവൽ ചെയ്യുന്നത് ഫുഡ് എക്സ്പ്ലോർ ചെയ്യുന്നത് അതൊക്കെ ഭയങ്കര ഇഷ്ടമാണ് അവൾക്ക്. ശെരിക്കും അതൊക്കെ വലിയ ഭാഗ്യമായിട്ടാണ് എനിക്കും തോന്നുന്നത്. കാരണം അവൾ ഒരു ലൈഫ് തന്നില്ലായിരുന്നുവെങ്കിൽ ഞാൻ ചിലപ്പോൾ ഈ പരിപാടിയൊക്കെ നിർത്തി പോയേനെ,’ ഹക്കിം പറഞ്ഞു.

Content Highlight: Hakkim Shah says that he features in her Instagram reels not because it is his area, but because he loves standing by her.