ലോക ചരിത്രത്തില്‍ ഒരേയൊരു ടീം; കിരീടത്തോടൊപ്പം തൂക്കിയത് അപൂര്‍വ റെക്കോഡും
Cricket
ലോക ചരിത്രത്തില്‍ ഒരേയൊരു ടീം; കിരീടത്തോടൊപ്പം തൂക്കിയത് അപൂര്‍വ റെക്കോഡും
ശ്രീരാഗ് പാറക്കല്‍
Sunday, 2nd August 2026, 3:20 pm

2026 ഗ്ലോബല്‍ സൂപ്പര്‍ ലീഗ് കിരീടം സ്വന്തമാക്കിയിരിക്കുകയാണ് ഗയാന ആമസോണ്‍ വാരിയേഴ്‌സ്. കലാശപ്പോരാട്ടത്തില്‍ സാന്‍ഫ്രാന്‍സിസ്‌കോ യുണീക്കോണ്‍സിനെ ആറ് റണ്‍സിന് പരാജയപ്പെടുത്തിയാണ് ഗയാന ചാമ്പ്യന്മാരായത്. ടീമിന്റെ തുടര്‍ച്ചയായ രണ്ടാം കിരീട നേട്ടമാണിത്.

ഗയാന പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ നടന്ന ലോ സ്‌കോറിങ് ത്രില്ലര്‍ പോരാട്ടത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഗയാന 18.5 ഓവറില്‍ 85 റണ്‍സിന് പുറത്താകുകയായിരുന്നു. വിജലക്ഷ്യം പിന്തുടര്‍ന്ന സാന്‍ഫ്രാന്‍സിസ്‌കോ 79 റണ്‍സിന് ഓള്‍ ഔട്ട് ആകുകയായിരുന്നു.

ഇതോടെ ഒരു കിടിലന്‍ റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് ഗയാന ആമസോണ്‍ വാരിയേഴ്‌സ്. ടി-20 ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗ് ഫൈനല്‍ ചരിത്രത്തില്‍ ഏറ്റവും ചെറിയ ടോട്ടല്‍ ഡിഫന്റ് ചെയ്യുന്ന ടീമാകാനാണ് വാരിയേഴ്‌സ്. മുന്‍ സൗത്ത് ആഫ്രിക്കന്‍ താരം ഇമ്രാന്‍ താഹിറിന്റെ ക്യാപ്റ്റന്‍സിയിലാണ് ഗയാന കീരീടം ഉയര്‍ത്തിയത്.

അതേസമയം മത്സരത്തില്‍ ഗയാനക്ക് വേണ്ടി മിന്നും ബൗളിങ് പ്രകടനം പുറത്തെടുത്തത്
ഡ്വെയ്ന്‍ പ്രിട്ടോറിയസ്, മുഹമ്മദ് നബി എന്നിവരാണ്. ഇരുവരും മൂന്ന് വിക്കറ്റുകള്‍ വീതം നേടിയാണ് തിളങ്ങിയത്. ക്യാപ്റ്റന്‍ ഇമ്രാന്‍ താഹിര്‍ രണ്ട് വിക്കറ്റും ഗുഡകേഷ് മോട്ടി ഒരു വിക്കറ്റും നേടി ടീമിന്റെ കിരീട നേട്ടത്തില്‍ നിര്‍ണായകമായി.

സാന്‍ഫ്രാന്‌സിസ്‌കോക്ക് വേണ്ടി ഒലിവര്‍ പീക്ക് മാത്രമാണ് പിടിച്ചുനിന്നത്. 28 പന്തില്‍ 31 റണ്‍സാണ് താരം നേടിയത്. മൂന്ന് ഫോറുകളും ഒരു സിക്‌സുമാണ് ഒലിവറിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

മറുഭാഗത്ത് സാന്‍ഫ്രാന്‌സിസ്‌കോയുടെ ബൗളിങ്ങില്‍ പീറ്റര്‍ സിഡില്‍, അനിരുദ്ധ് ഇമ്മാനുവല്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകളും ഫാബിയന്‍ അലന്‍, കരിമ ഗോര്‍, കല്ലം സ്റ്റൗ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

23 പന്തില്‍ 28 റണ്‍സ് നേടിയ മാത്യു ഫോര്‍ഡാണ് ഗയാന നിരയിലെ ടോപ് സ്‌കോറര്‍. ഡ്വെയ്ന്‍ പ്രിട്ടോറിയസ് 17 റണ്‍സും സ്വന്തമാക്കി.

Content Highlight: Guyana Amazon Warriors In Great Record Achievement In T20 History

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ