എഡിറ്റര്‍
എഡിറ്റര്‍
എട്ടു വയസുകാരനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍; സ്‌കൂള്‍ പരിസരത്ത് രക്ഷിതാക്കളുടെ പ്രതിഷേധം
എഡിറ്റര്‍
Friday 8th September 2017 8:41pm

ന്യൂദല്‍ഹി: ഗുഡ്ഗാവില്‍ എട്ടു വയസുകാരെ ലൈംഗിക പീഡിനത്തിന് ഇരയാക്കിയതിന് ബസ് കണ്ടക്ടര്‍ അറസ്റ്റില്‍. സ്‌കൂളിനെ പുറത്തെ ടോയ്‌ലറ്റില്‍ രക്തത്തില്‍ കുളിച്ചു കിടക്കുകയായിരുന്ന ബാലനെ ആശുപത്രിയിലെത്തിച്ചെങ്കിലും വിദ്യാര്‍ത്ഥി മരിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ സ്‌കൂള്‍ പരിസരത്ത് രക്ഷിതാക്കള്‍ പ്രതിഷേധവുമായി എത്തിയിരുന്നു.

കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് ശേഷം ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്നും പിന്നീട് ടോയ്‌ലറ്റില്‍ ഉപേക്ഷിച്ച് കടന്നുകളയുമായിരുന്നുവെന്ന് അറസ്റ്റിലായ ബസ് കണ്ടക്ടര്‍ സമ്മതിച്ചതായാണ് പൊലീസ് വൃത്തങ്ങള്‍ അറിയിക്കുന്നത്.

ഇയാള്‍ക്കു പുറകെ വേറെ അഞ്ച് പേരേയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രാവിലെ സ്‌കൂളിലെത്തിയ ഒരു വിദ്യാര്‍ത്ഥിയാണ് ടോയ്‌ലറ്റില്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന എട്ടു വയസുകാരനെ ആദ്യം കണ്ടത് പിന്നീട് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

സംഭവം പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്. പ്രതിഷേധക്കാരില്‍ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Advertisement