മലയാളത്തിലും തമിഴിലുമായി ചുരുങ്ങിയ സിനിമകളിലൂടെ ഒരുപിടി മനോഹരമായ ഗാനങ്ങൾ സമ്മാനിച്ച സംഗീത സംവിധായകനാണ് ഗോവിന്ദ് വസന്ത. സിനിമയിൽ എത്തുന്നതിനു മുമ്പ് തന്നെ തൈക്കുടം ബ്രിഡ്ജ് എന്ന മ്യൂസിക് ബാൻഡിലൂടെ മലയാളികൾക്ക് സുപരിചിതനായിരുന്നു ഗോവിന്ദ്. സംഗീത സംവിധായകന് പുറമേ ഗായകനും വയലിനിസ്റ്റും കൂടിയാണ് അദ്ദേഹം.
പിന്നീട് റാം സംവിധാനം ചെയ്ത് 2018 ൽ പുറത്തിറങ്ങിയ 96 എന്ന ചിത്രത്തിൽ സംഗീതം ചെയ്തതിലൂടെയാണ് ഗോവിന്ദ് സിനിമയിൽ അരങ്ങേറുന്നത്. സിനിമയും അതിലെ പാട്ടുകളും ഹിറ്റായതിനൊപ്പം ഗോവിന്ദ് വസന്ത എന്ന സംഗീത സംവിധായകനും ഏറെ ശ്രദ്ധിക്കപ്പെട്ടു.
ഇപ്പോഴിതാ മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് സ്ക്രീൻസ്പേസ് തരുന്ന സംവിധായകരോടൊപ്പം വർക്ക് ചെയ്യാനാണ് തനിക്ക് താത്പര്യമെന്ന് പറയുകയാണ് ഗോവിന്ദ്.

ഗോവിന്ദ് വസന്ത.തൈക്കുടം ബ്രിഡ്ജ്.Screen Grab/facebook.com
‘ഞാൻ വർക്ക് ചെയ്തിട്ടുള്ള ചില നല്ല സിനിമകളിൽ നിന്നും പഠിച്ച പാഠം, വിഷനറി ഡയറക്ടേഴ്സിന്റെ കൂടെ വർക്ക് ചെയ്യുമ്പോൾ എഴുതുന്ന സമയത്ത് തന്നെ അവർക്ക് ഷോട്ട് വെക്കുമ്പോൾ മ്യൂസിക് പ്ലേസ് ചെയ്യുന്നതിനെ പറ്റി കൃത്യമായ ധാരണയുണ്ടായിരിക്കും. അങ്ങനെയുള്ളവരുടെ കൂടെ വർക്ക് ചെയ്യാൻ പറ്റുന്നത് ഭാഗ്യമാണ്, അവർ നമുക്ക് സ്പേസ് തരും.
അങ്ങനെയുള്ളപ്പോൾ എനിക്ക് മ്യൂസിക് കുത്തി കയറ്റേണ്ടി വരാറില്ല. എനിക്ക് ടൈം എടുത്ത് ചെയ്യാനുള്ള സ്ക്രീൻ സ്പേസ് തരുന്ന ഡയറക്ടേഴ്സിന്റെ കൂടെ വർക്ക് ചെയ്യുമ്പോൾ എന്റെ സ്കില്ലിനെ ഡെവലപ് ചെയ്യാൻ പറ്റിയിട്ടുണ്ട്. അതുകൊണ്ട് കൂടിയായിരിക്കാം ഞാൻ നോട്ടീസ് ചെയ്യപ്പെടുന്നതും സീനുകൾ എലവേറ്റ് ചെയ്യുന്ന ആളെന്ന രീതിയിൽ ഓപ്പർച്യൂണിറ്റീസ് കിട്ടുന്നതും,’ ഗോവിന്ദ് പറഞ്ഞു.
നല്ല പാട്ടുകളുണ്ടാവുന്നത് താനും സംവിധായകരും തമ്മിലുള്ള ബന്ധത്തെ ആശ്രയിച്ചിരിക്കുമെന്നും ഗോവിന്ദ് വ്യക്തമാക്കി. കഥാപാത്രങ്ങളെക്കുറിച്ചും കഥയെക്കുറിച്ചും ഐഡിയ കിട്ടണമെങ്കിൽ സംവിധായകന്റെയും എഴുത്തുകാരന്റെയും കൂടെ മാത്രം സംസാരിച്ചാൽ മാത്രമേ തനിക്ക് പറ്റുകയുള്ളുവെന്നും അതിനിടയിൽ വേറെയാരോടും സംസാരിച്ചാൽ ശെരിയാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlight: Govind Vasantha stated that he preferred to work with directors who gave him creative screen space, adding that in such situations, he never felt the need to force music into the film.
