അലഞ്ഞ് തിരിഞ്ഞ് നടന്ന പശുവിനെ അബദ്ധത്തില്‍ ഇടിച്ചു; യു.പിയില്‍ സര്‍ക്കാര്‍ ഡോക്ടര്‍ക്ക് ആള്‍ക്കൂട്ട മര്‍ദനം
India
അലഞ്ഞ് തിരിഞ്ഞ് നടന്ന പശുവിനെ അബദ്ധത്തില്‍ ഇടിച്ചു; യു.പിയില്‍ സര്‍ക്കാര്‍ ഡോക്ടര്‍ക്ക് ആള്‍ക്കൂട്ട മര്‍ദനം
നിഷാന. വി.വി
Thursday, 13th August 2026, 9:06 am

ബുദൗണ്‍: തെരുവില്‍ അലഞ്ഞ് തിരിഞ്ഞ് നടന്നിരുന്ന പശുവിനെ അബദ്ധത്തില്‍ ഇടിച്ചതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഡോക്ടറെ ആക്രമിച്ച് ജനക്കൂട്ടം. ഡോക്ടറെ ക്രൂരമായി മര്‍ദിക്കുകയും കാര്‍ തകര്‍ക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.

ഉത്തര്‍പ്രദേശിലെ ബുദൗണ്‍ ജില്ലയിലായിരുന്നു സംഭവം. മുപ്പത്തിയാറ്കാരനായ സര്‍ക്കാര്‍ മെഡിക്കല്‍ ഓഫീലസറായ രാഹുല്‍ സിദ്ധാര്‍ത്ഥ് കാറില്‍ യാത്ര ചെയ്യവെ അബദ്ധത്തില്‍ പശുവിനെ ഇടിക്കുകയായിരുന്നു.

എന്നാല്‍ ഇത് കണ്ട് രോഷാകുലരായ ജനക്കൂട്ടം ഡോക്ടറെ കാറില്‍ നിന്നും പിടിച്ചിറക്കി ക്രൂരമായി മര്‍ദിക്കുകയും കാറ് തകര്‍ക്കുകയുമായിരുന്നു. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്.

ഡോകടര്‍ മദ്യപിച്ചിട്ടുണ്ടെന്നായിരുന്നു ജനക്കൂട്ടത്തിന്റെ ആരോപണം. എന്നാല്‍ അദ്ദേഹത്തിന്റെ വൈദ്യപരിശോധനയില്‍ മദ്യത്തിന്റെ അംശം കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ഡോക്ടറുടെ പരാതി ലഭിച്ച് കഴിഞ്ഞാല്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും പൊലീസ് പറഞ്ഞു.

വൈറലായ വീഡിയോയുടെ അടിസ്ഥാനത്തില്‍ നാല് പേരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നും പരാതിയും മറ്റ് തെളിവുകളും പരിശോധിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ബുദൗണ്‍ സിറ്റി പൊലീസ് സുപ്രണ്ട് അഭിഷേക് കുമാര്‍ സിങ് പറഞ്ഞു.

Content Highlight: Government doctor in UP beaten by a mob after accidentally hitting a stray cow.

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.