ദുബായ്: ജിമ്മിലെത്തിയ പെണ്‍കുട്ടിയ ശരീര അളവ് എടുക്കുന്നതിനിടെ പീഡിപ്പിക്കാന്‍ ശ്രമിച്ച പരിശീലകനെ ദുബായില്‍ പൊലീസ് അറസ്റ്റ് ചെയ്തു. 17 വയസുകാരിയായ ഈജിപ്ഷ്യന്‍ പെണ്‍കുട്ടിയുടെ പരാതിയില്‍ പാക്ക് ജിം പരിശീലകനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ശരീരത്തിന്റെ അളവെടുക്കാനായി സ്വകാര്യമുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ 34 വയസുകാരനായ ജിം പരിശീലകന്‍ മുറിയില്‍വച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നെന്നാണ് പരാതിയില്‍ പറയുന്നത്.

Also Read ഇത് ചരിത്രം; സൗദിയില്‍ രാത്രിയിലെ പ്രധാന ബുള്ളറ്റിനില്‍ വനിതാ അവതാരിക

ജിമ്മില്‍ എത്തിയ ആദ്യ ദിനത്തില്‍ വനിതാ കോച്ചിന്റെ ശിക്ഷണത്തില്‍ ആയിരുന്നു പെണ്‍കുട്ടിയുടെ പരിശീലനം. അന്ന് തിരിച്ച് പോകുകയായിരുന്ന പെണ്‍കുട്ടിയെ തടഞ്ഞ് വെച്ച് പരിശീലകന്‍ സംസാരിച്ചിരുന്നെന്നും പിറ്റേന്ന് ജിമ്മില്‍ എത്തിയപ്പോഴായിരുന്നു കേസിനാസ്പദമായ സംഭവമെന്നും പരാതിയില്‍ പറയുന്നു.

പരിശീലകനില്‍ നിന്ന് മോശം അനുഭവം ഉണ്ടായ പെണ്‍കുട്ടി അമ്മയോട് വിവരം പറയുകയും തുടര്‍ന്ന് പൊലീസിനെ സമീപിക്കുകയുമായിരുന്നു. പരിശീലകന്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്.

എന്നാല്‍ പെണ്‍കുട്ടിയുടെ ആരോപണങ്ങള്‍ പരിശീലകന്‍ കോടതിയില്‍ നിഷേധിച്ചു. കേസ് ഒക്ടോബര്‍ 16 ന് വീണ്ടും പരിഗണിക്കും