നിത അംബാനി കള്‍ച്ചറല്‍ സെന്റര്‍ ലോഞ്ചിന്റെ വാര്‍ത്തകളാണ് കഴിഞ്ഞ ദിവസം എന്റര്‍ടെയ്ന്‍മെന്റ് ലോകം ഭരിച്ചത്. സ്‌പൈഡര്‍മാന്‍ താരങ്ങളായ ടോം ഹോളണ്ടും സെന്‍ഡയായും, ഷാരൂഖ് ഖാന്‍ ഉള്‍പ്പെടെയുള്ള നിരവധി ബോളിവുഡ് താരങ്ങളും പരിപാടിക്ക് എത്തിയിരുന്നു. തെന്നിന്ത്യയില്‍ നിന്നും ചടങ്ങില്‍ പങ്കെടുത്തത് രജിനികാന്തും ദുല്‍ഖര്‍ സല്‍മാനും പങ്കാളി അമാല്‍ സൂഫിയയുമായിരുന്നു.
ചടങ്ങിനിടയില്‍ വെച്ച് നടന്ന ഡാന്‍സില്‍ അമേരിക്കന്‍ മോഡലായ ജിജി ഹാഡിഡിനെ സ്‌റ്റേജിലേക്ക് വിളിച്ച് വരുത്തി നടന്‍ വരുണ്‍ ധവാന്‍ എടുത്തുയര്‍ത്തിയത് വിവാദമായിരുന്നു. ജിജിയുടെ കവിളില്‍ താരം ചുംബിക്കുകയും ചെയ്തിരുന്നു. ഏറ്റവും മനോഹരമായ സ്വപ്‌നം എന്ന ക്യാപ്ഷനോടെയാണ് താരം ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.
