ജര്‍മന്‍ താരം ഇല്‍കെ ഗുണ്ടോഗന് ബാഴ്സലോണയുമായി കരാറിലാകുമെന്ന് റിപ്പോര്‍ട്ട്. സ്പാനിഷ് ടീമുമായി ഗുണ്ടോഗന്
രണ്ട് വര്‍ഷത്തെ കരാര്‍ ഒപ്പിടുമെന്ന് ഫുട്ബോള്‍ ജേര്‍ണലിസ്റ്റ് ഫാബ്രിസിയോ റൊമാനോ റിപ്പോര്‍ട്ട് ചെയ്തു. ക്ലബ്ബ് നേരിടുന്ന സാമ്പത്തിക പ്രശ്നങ്ങള്‍ക്കിടയിലും ഗുണ്ടോഗനെ സൈന്‍ ചെയ്യാന്‍ കഴിയുമെന്ന് ബാഴ്സലോണ അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കഴിഞ്ഞ സീസണില്‍ ബാഴ്സയോട് വിടപറഞ്ഞ സെര്‍ജിയോ ബുസ്കെറ്റ്സ് ഇല്‍കെ ഗുണ്ടോഗന് പകരക്കാരനാകുമെന്നാണ് സാവിയും സംഘവും കണക്കുകൂട്ടുന്നത്.
Ilkay Gündogan to Barcelona, here we go! Final approval arrived on club side to register him as new signing, green light from the player. It’s done deal, signed few minutes ago. 🚨🔵🔴 #FCB
Gündogan has agreed a two year deal valid until June 2025 with option for further year. pic.twitter.com/Gr467hNBms
— Fabrizio Romano (@FabrizioRomano) June 21, 2023
നിലവില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ താരമാണ് മിഡ്ഫീല്‍ഡറായി കളിക്കുന്ന ഗുണ്ടോഗന്. 2009ല്‍ എഫ്.സി ന്യൂണ്ബെര്ഗില് ചേര്‍ന്നതോടെയാണ് താരത്തിന്റെ ക്ലബ്ബ് കരിയര്‍ തുടങ്ങുന്നത്. 2011-ല്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനായി സൈന്‍ ചെയ്തു. തുടര്‍ന്നാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ ക്യാപ്റ്റനാണ് ഗുണ്ടോഗൻ.
പ്രീമിയര്‍ ലീഗ്, എഫ്.എ കപ്പ്, ചാമ്പ്യന്‍സ് ലീഗ് എന്നീ കീരിട നേട്ടത്തോടെ ഇല്‍കെ ഗുണ്ടോഗന് നായകത്വത്തില്‍
സിറ്റിക്ക് കഴിഞ്ഞ സീസണ് ചാകരയായിരുന്നു.
İLKAY GÜNDOĞAN IS A BLAUGRANA 🔵🔴pic.twitter.com/RWtLYXRJZz
— Managing Barça (@ManagingBarca) June 21, 2023
അതേസമയം, സിറ്റിയോട് വിടപറയും എന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലും ഗുണ്ടോഗന് തുടരണമെന്ന് താന്‍ ആഗ്രഹിക്കുന്നുവെന്ന് ഗാര്‍ഡിയോള വ്യക്തമാക്കിയിരുന്നു. അതിനിടയിലാണ് പുതിയ വാര്‍ത്ത പുറത്തുവരുന്നത്.
പ്രീ-സീസണില്‍ ഗുണ്ടോഗന് ബാഴ്സലോണക്കായി കളിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. യുവന്റസ്, റയല്‍ മാഡ്രിഡ്, എ.സി മിലാന്, യുവന്റസ് എന്നിവരുമായുള്ള സൗഹൃദ മത്സരങ്ങള്‍ക്കായി ജൂലൈയില്‍ അമേരിക്കയിലേക്ക്
പോകാനൊരുങ്ങുകയാണ് കറ്റാലന്മാര്.
Content Highlight: German star Ilkay Gundogan will reportedly sign a contract with Barcelona
