കണ്ണൂര്‍: കണ്ണൂരില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞ് ഗതാഗതാഗതം തടസ്സപ്പെട്ടു. പള്ളിക്കുന്ന് ശ്രീപുരം സ്‌കൂളിനു മുമ്പിലാണ് ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞത്.

എന്നാല്‍ ഗ്യാസ് ചോര്‍ച്ചയില്ലെന്ന് പൊലീസ് അറിയിച്ചു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയിലെ ഗതാഗതം പൂര്‍ണമായും നിലച്ചു. ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്.

അമിതവേഗത്തിലെത്തിയ ലോറി ഡിവൈഡറില്‍ കയറി നിയന്ത്രണം തെറ്റി മറിയുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. 2012 ആഗസ്റ്റ് 27ന് രാത്രി 11 മണിക്ക് ചാലയില്‍ ഉണ്ടായ ഗ്യാസ് ടാങ്കര്‍ ദുരന്തത്തിനു കാരണം അമിത വേഗതയില്‍ വന്ന ലോറി ഡിവൈഡറില്‍ ഇടിച്ചതായിരുന്നു.