ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
Women absue
‘മോദിജീ മകളെ സംരക്ഷിക്കാന്‍ നിങ്ങള്‍ പറയുന്നു, പക്ഷേ എങ്ങനെ? ‘ ഗുരുതര ആരോപണവുമായി ഹരിയാനയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ 19 കാരിയുടെ അമ്മ
ന്യൂസ് ഡെസ്‌ക്
Friday 14th September 2018 12:42pm

 

ചണ്ഡീഗഢ്: ഹരിയാനയില്‍ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ പൊലീസ് ഇതുവരെ നടപടിയെടുത്തിട്ടില്ലെന്ന് ആരോപണം. പെണ്‍കുട്ടിയുടെ അമ്മയാണ് ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്.

‘സി.ബി.എസ്.ഇ പരീക്ഷയില്‍ ഉന്നത വിജയം നേടിയപ്പോള്‍ മോദിജി എന്റെ മകള്‍ക്ക് സമ്മാനം നല്‍കി. പെണ്‍മക്കളെ പഠിപ്പിക്കൂ, സംരക്ഷിക്കൂ’ എന്നാണ് മോദിജി പറയുന്നത്. പക്ഷേ എങ്ങനെ? എന്റെ മകള്‍ക്ക് നീതിവേണം. പൊലീസ് ഇതുവരെ നടപടിയെടുത്തിട്ടില്ല.’ എന്നാണ് പെണ്‍കുട്ടിയുടെ മാതാവ് പറഞ്ഞത്.

ഹരിയാന സ്വദേശിയായ പത്തൊമ്പതു കാരിയെ അഞ്ചു പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. സി.ബി.എസ്.ഇ പരീക്ഷയ്ക്ക് ഉയര്‍ന്നമാര്‍ക്ക് വാങ്ങി രാഷ്ട്രപതിയില്‍ നിന്നും അവാര്‍ഡ് നേടിയ പെണ്‍കുട്ടിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്.

Also Read:മല്യ രാജ്യം വിടുന്നത് തടയാന്‍ ഉടന്‍ സുപ്രീം കോടതിയെ സമീപിക്കണമെന്ന തന്റെ നിര്‍ദേശം എസ്.ബി.ഐ നിരാകരിച്ചു; ഗുരുതര ആരോപണങ്ങളുമായി ദുഷ്യന്ത് ദവെ

അഞ്ചുപേരുള്‍പ്പെട്ട സംഘം ബുധനാഴ്ച പെണ്‍കുട്ടിയെ കാറിലെത്തി തട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് ആളൊഴിഞ്ഞ സ്ഥലത്ത് പെണ്‍കുട്ടിയെ എത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയുടെ ശരീരത്തില്‍ മയക്കുമരുന്നുകള്‍ കുത്തിവെച്ചാണ് ഇവര്‍ ബലാത്സംഗം ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബലാത്സംഗത്തിന് ശേഷം പെണ്‍കുട്ടിയെ പ്രതികള്‍ അടുത്തുള്ള ബസ്റ്റോപ്പില്‍ തള്ളിയിടുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരാണ് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിക്കുകയും ബന്ധുക്കളെ വിവരമറിയിക്കുകയും ചെയ്തത്.

പെണ്‍കുട്ടിയെ കാറില്‍ തട്ടിക്കൊണ്ടുപോയ സംഘം തന്റെ ഗ്രാമത്തില്‍ തന്നെയുള്ളവരാണെന്ന് ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി പൊലീസില്‍ മൊഴി നല്‍കിയിരുന്നു.

Advertisement