നാഷന്‍സ് ലീഗില്‍ തുര്‍ക്കിക്കെതിരെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരിക്കുകയാണ് ഫ്രാന്‍സ്. തുര്‍ക്കിയിലെ കൊകേലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ഫ്രാന്‍സ് വിജയം സ്വന്തമാക്കിയത്. ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം 54ാം മിനിട്ടില്‍ ഫ്രഞ്ച് ക്യാപ്റ്റന്‍ കിലിയന്‍ എംബാപ്പെയാണ് തുര്‍ക്കിക്കെതിരെ വിജയ ഗോള്‍ നേടിയത്.
എന്നാല്‍ ഗോള്‍ നേടിയ ശേഷം ഏതാനും മിനിട്ടുകള്‍ക്കുള്ളില്‍ തന്നെ എംബാപ്പെ കളം വിടുകയും ചെയ്തിരുന്നു. പന്ത് എതിരാളിയുടെ വലയിലെത്തിക്കാന്‍ കിക്ക് ചെയ്യുന്നതിനിടെ എംബാപ്പെയുടെ കാലിന് പരിക്കേല്‍ക്കുകയായിരുന്നു.
തുടര്‍ന്ന് വേദന സഹിക്കാനാകാതെ താരം ഗ്രൗണ്ടില്‍ കിടക്കുകയും ഫിസിയോസ് താരത്തെ കളത്തിന് പുറത്തേക്ക് കൊണ്ടുപോകുകയുമായിരുന്നു. ചികിത്സ തേടി വീണ്ടും കളത്തിലെത്തിയെങ്കിലും താരം പിന്നീട് കളത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു. തുടര്‍ന്ന് എംബാപ്പെയ്ക്ക് പകരക്കാരനായി ഡെസിറെ ഡുവെ ഫ്രാന്‍സ് കളത്തിലിറക്കുകയും ചെയ്തു.
എംബാപ്പെയുടെ പരിക്കിനെക്കുറിച്ച് ഫ്രാന്‍സ് പരിശീലകന്‍ സിദാന്‍ സംസാരിച്ചിരുന്നു. പരിക്കുണ്ടെന്നും താരത്തിന്റെ ഫിറ്റ്‌നസില്‍ ടീം ഒരു റിസ്‌കും എടുക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
‘നിര്‍ഭാഗ്യവശാല്‍, ഈ പരിക്ക് നല്ലതായി തോന്നുന്നില്ല. അദ്ദേഹത്തിന് തിരികെ പോകേണ്ടിവരുമെന്ന് ഞാന്‍ കരുതുന്നു. ഞങ്ങള്‍ ഒരു റിസ്‌കും എടുക്കാന്‍ പോകുന്നില്ല,’ സിദാന്‍ പറഞ്ഞു.
പരിക്ക് കാരണം എംബാപ്പെ ഫ്രാന്‍സ് ക്യാമ്പ് വിട്ട് കൂടുതല്‍ വിലയിരുത്തലുകള്‍ക്കായി മാഡ്രിഡിലേക്ക് മടങ്ങുമെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.
അതേസമയം ദേശീയ ടീം പരിശീലകനെന്ന നിലയില്‍ സിനദിന്‍ സിദാന്റെ ആദ്യ മത്സരത്തില്‍ ഫ്രാന്‍സിന് വിജയത്തോടെ തുടക്കം കുറിക്കാന്‍ സാധിച്ചിരിക്കുകയാണ്.
മത്സരത്തില്‍ ഗോള്‍കീപ്പര്‍ ഉഗുര്‍ക്കന്‍ കക്കിര്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതിനെത്തുടര്‍ന്ന് തുര്‍ക്കി കളിയുടെ അവസാന ഘട്ടത്തില്‍ പത്ത് പേരായി ചുരുങ്ങി. പക്ഷേ എംബാപ്പെയ്ക്ക് ശേഷം ടീമിന് വേണ്ടി കൂടുതല്‍ ഗോളുകള്‍ നേടാന്‍ ഫ്രാന്‍സിന് കഴിഞ്ഞില്ല.
സെപ്റ്റംബര്‍ 29നാണ് ഫ്രാന്‍സിന്റെ അടുത്ത മത്സരം. എംബാപ്പെ ഇല്ലാതെ ബെല്‍ജിയത്തിനെതിരായാണ് ഫ്രാന്‍സ് കളത്തിലിറങ്ങുക. നിലവില്‍ പോയിന്റ് ടേബിളില്‍ ആദ്യ മത്സരത്തില്‍ വിജയം നേടിയ ഫ്രാന്‍സ് രണ്ടാം സ്ഥാനത്താണ്. ബെല്‍ജിയമാണ് ഒന്നാം സ്ഥാനത്തുള്ളത്. ഇരുവര്‍ക്കും മൂന്ന് പോയിന്റാണുള്ളത്.
Content Highlight: French captain Kylian Mbappé, who scored the winning goal against Turkey, has sustained a serious injury
