മലപ്പുറം: മങ്കട പന്തല്ലൂര്‍ മലയില്‍ ഇടിമിന്നലേറ്റ് നാല് യുവാക്കള്‍ മരിച്ചു. പന്തല്ലൂര്‍ മലയിലെ വ്യൂപോയന്റ് കാണാനെത്തിയ ആറംഗ സംഘത്തിനാണ് ദാരുണമായ അപകടം സംഭവിച്ചത്.
അപ്രതീക്ഷിതമായി പെയ്ത മഴയ്ക്കിടെയാണ് യുവാക്കള്‍ക്ക് ഇടിമിന്നലേറ്റത്. മിന്നലേറ്റ് മരിച്ച നാലുപേരും വിദ്യാര്‍ത്ഥികളാണ്.
ഉടന്‍ തന്നെ നാട്ടുകാര്‍ ചേര്‍ന്ന് ഇവരെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും നാലുപേര്‍ ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് തന്നെ മരണപ്പെട്ടിരുന്നു.
അപകടത്തില്‍പ്പെട്ട മറ്റ് രണ്ടുപേര്‍ നിലവില്‍ ചികിത്സയിലാണ്.