തിരുവനന്തപുരം: പവര്‍കട്ടിനെ പരിഹസിച്ച് വീഡിയോ പങ്കുവെച്ച് മുന്‍മന്ത്രി കെ.ടി ജലീല്‍. മാറ്റത്തിന് വോട്ട് ചെയ്തവര്‍ പൂക്കി സര്‍ക്കാരിന് ഇത്ര വേഗം മാറ്റം അനുഭവിപ്പിക്കാന്‍ കഴിയുമെന്ന് ആരും പ്രതീക്ഷിച്ചുകാണില്ല എന്നാണ് ഫേസ്ബുക്കിലൂടെ അദ്ദേഹം കുറിച്ചത്.
പത്തുകൊല്ലമായി കേരളം കാണാത്തതും കേള്‍ക്കാത്തതുമൊക്കെ കണ്ടുതുടങ്ങി എന്നാണ് അദ്ദേഹം പരിഹസിച്ചത്.
ഒരു ദിവസം ഉള്ള നാലു പവര്‍കട്ടിന് ഇന്ദിരാ കട്ട്, പൂക്കി കട്ട്, രാഹുല്‍ കട്ട്, പാണക്കാട് കട്ട് എന്ന് ജലീല്‍ വിളിച്ചിട്ടുമുണ്ട്.
യു.ഡി.എഫ് സര്‍ക്കാര്‍ വരാന്‍ ‘യാസീന്‍’ ഓതിയവര്‍ പൂക്കി സര്‍ക്കാര്‍ പോകാന്‍ ‘ഖത്തം’ ഓതിത്തുടങ്ങിയെന്നും കണ്ടാലറിയാത്തവന്‍ കൊണ്ടാലറിയുമെന്ന് കാരണവന്മാര്‍ പറയുന്നത് വെറുതെയല്ലെന്നും പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
യു.ഡി.എഫ് കാലത്തുണ്ടാക്കിയ കരാര്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ റദ്ദാക്കിയെന്ന മുഖ്യമന്ത്രിയുടെ വാദം നുണയാണെന്ന് പറയുന്ന വീഡിയോ കമന്റിലും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
എന്നാല്‍ പ്രതിസന്ധിയില്‍ വൈദ്യുതവകുപ്പ് മുന്‍സര്‍ക്കാരിനെ പഴിക്കുകയാണ്. എല്‍.ഡി.എഫ് സര്‍ക്കാര്‍ കരാര്‍ റദ്ദാക്കിയാണ് കാരണം എന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് ആവര്‍ത്തിച്ചു. ഇതിനു പെട്ടെന്നൊരു പരിഹാരം കാണാന്‍ സാധിക്കില്ലെന്നും ദീര്‍ഘകാല പദ്ധതികള്‍ തന്നെയാണ് പരിഹാരമെന്നും അദ്ദേഹം പറഞ്ഞു.
വിഷയത്തില്‍ സര്‍ക്കാരിനെതിരെ ജനങ്ങള്‍ക്കിടയില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.
Content Highlight: Former minister K T Jaleel pokes fun at the Kerala Government in the powercut issue.
