ന്യൂദല്‍ഹി : കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ദല്‍ഹിയില്‍ വിമാനങ്ങള്‍ റദ്ദുചെയ്തു. കനത്ത മഞ്ഞിനെ തുടര്‍ന്ന് രാവിലെ അഞ്ച് മണിക്കൂറോളം വ്യോമഗതാഗതം തടസ്സപ്പെടുകയായിരുന്നു.

റണ്‍വേയിലെ ദൂരക്കാഴ്ച 50 മീറ്ററിലും താഴെയായതിനാലാണ് വിമാനങ്ങള്‍ റദ്ദ് ചെയ്തത്. രാവിലെ പത്ത് മണിവരെയുള്ള വിമാനങ്ങളാണ് റദ്ദ് ചെയ്തതെന്ന് അധികൃതര്‍ അറിയിച്ചു.

മൂടല്‍മഞ്ഞ് ട്രെയിന്‍ ഗതാഗതത്തെയും ബാധിച്ചിട്ടുണ്ട്. ഈവര്‍ഷം ആദ്യമായാണ് തലസ്ഥാനത്ത് കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെടുന്നത്.