കൈരളി ടി.വിയിലെ സസ്‌പെന്‍ഷന്‍ വാര്‍ത്ത;   യുദ്ധം പ്രഖ്യാപിച്ച് ന്യൂസ്18നും കൈരളി ടി.വിയും
Daily News
കൈരളി ടി.വിയിലെ സസ്‌പെന്‍ഷന്‍ വാര്‍ത്ത; യുദ്ധം പ്രഖ്യാപിച്ച് ന്യൂസ്18നും കൈരളി ടി.വിയും
ന്യൂസ് ഡെസ്‌ക്
Saturday, 12th November 2016, 11:11 pm

 


ന്യൂസ്18 ചാനലില്‍ ഹിന്ദുത്വ അജണ്ട നടപ്പിലാക്കാന്‍ മുകേഷ് അംബാനി നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ചാനലിന്റെ നയവും നടത്തിപ്പും സംഘപരിവാര്‍ അനുകൂലമാക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നുമാണ് കൈരളി വാര്‍ത്ത നല്‍കുന്നത്.


തിരുവനന്തപുരം:  കൈരളി ടി.വിയിലെ ജീവനക്കാരുടെ സസ്‌പെന്‍ഷനെ ചൊല്ലി ചാനല്‍യുദ്ധം. കൈരളിയുടെ വാര്‍ത്താ വിഭാഗം എക്‌സിക്യൂട്ടിവ് എഡിറ്റര്‍ എം രാജീവ്, വെബ്ബ് ഡിസൈനര്‍ മാനേജര്‍ അജിന്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്ത വാര്‍ത്ത ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ കാവി അജണ്ട നടപ്പാക്കുന്നുവെന്ന് ന്യൂസ് 18നെതിരെ ബ്രേക്കിംഗ് ന്യൂസ് നല്‍കിയാണ് ഇതിനെതിരെ കൈരളി രംഗത്തെത്തിയിരിക്കുന്നത്.

വാര്‍ത്താ ചാനലുകള്‍ക്കിടയില്‍ കൈരളിയിലെ സസ്‌പെന്‍ഷന്‍ വാര്‍ത്ത ന്യൂസ് 18 മാത്രമായിരുന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

ന്യൂസ്18 ചാനലില്‍ ഹിന്ദുത്വ അജണ്ട നടപ്പിലാക്കാന്‍ മുകേഷ് അംബാനി നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ചാനലിന്റെ നയവും നടത്തിപ്പും സംഘപരിവാര്‍ അനുകൂലമാക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നുമാണ് കൈരളി വാര്‍ത്ത നല്‍കുന്നത്.

മുഖ്യ എതിരാളികളായി സി.പി.ഐ.എമ്മിനെ കാണണമെന്ന് ന്യൂസ്18 മാധ്യമപ്രവര്‍ത്തകര്‍ക്ക് നിര്‍ദേശമുണ്ടെന്നും ഇതിന്റെ ഭാഗമായി പാര്‍ട്ടി നേതാക്കളെയും സഹയാത്രികരെയും പുരോഗമന ചാനലുകളെയും (കൈരളി) അക്രമിക്കുകയാണ് ലക്ഷ്യമെന്നും കൈരളി പറയുന്നു.

 

Also Read: നാലാം ക്ലാസുകാരിയായ എനക്കുള്ള ബുദ്ധിപോലും മോദിക്കില്ലാതെ പോയാലെന്ത് ചെയ്യും; നോട്ടു ദുരിതത്തില്‍പ്പെട്ട നാലാം ക്ലാസുകാരിയുടെ ചോദ്യം വൈറലാവുന്നു

 

കെ.പി ജയദീപ്, ഇ.സനീഷ്, രാജീവ് ദേവരാജ്, ലല്ലു അടക്കമുള്ള സംഘപരിവാര്‍ വിരുദ്ധ നിലപാടുള്ള മാധ്യമപ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി ചാനല്‍ വിപുലീകരിച്ചതിന് പിന്നാലെയാണ് ന്യൂസ്18നെതിരെ കാവി അജണ്ട നടപ്പിലാക്കുന്നുവെന്ന വിമര്‍ശനം ഉയരുന്നത്.

വടക്കാഞ്ചേരി പീഡനസംഭവം ആദ്യമായി പുറത്തെത്തിച്ച ന്യൂസ്‌ദെന്‍.കോം എന്ന എന്ന വെബ്ബ്‌സൈറ്റുമായുള്ള ബന്ധം കാരണമാക്കിയായിരുന്നു ജീവനക്കാരെ കൈരളി സസ്‌പെന്‍ഡ് ചെയ്തിരുന്നത്.

 

Don”t Miss നോട്ടുകള്‍ പിന്‍വലിച്ചതിനു പിന്നില്‍ വന്‍ അഴിമതി: തെളിവുകള്‍ നിരത്തി കെജ്‌രിവാള്‍