ഇന്ന് കാണിച്ച ഈ തന്റേടം ഒരു മാസം കാണിച്ചാല്‍ കേരളം രക്ഷപ്പെടും
FB Notification
ഇന്ന് കാണിച്ച ഈ തന്റേടം ഒരു മാസം കാണിച്ചാല്‍ കേരളം രക്ഷപ്പെടും
ബഷീര്‍ വള്ളിക്കുന്ന്
Thursday, 3rd January 2019, 4:51 pm

ഇങ്ങനെ നാല് ദിവസം കൈകാര്യം ചെയ്താല്‍ തീരാവുന്ന പ്രശ്‌നമേയുള്ളൂ..

ഇവന്മാരെയൊക്കെ ഇങ്ങനെ വലുതാക്കിയത് മാധ്യമങ്ങളാണ്..

ട്രമ്പ് അധികാരമേറ്റു..
ന്യൂസ് അവറില്‍ കെ സുരേന്ദ്രന്‍ പ്രതികരിക്കുന്നു..

ഇന്തോനേഷ്യയില്‍ സുനാമി.
കെ സുരേന്ദ്രനുമായി അഭിമുഖം.

Read Also : ഹര്‍ത്താലിനിടെ തൊഴിലുറപ്പ് ജോലി തടസ്സപ്പെടുത്താന്‍ സംഘപരിവാര്‍ ശ്രമം; ആട്ടിയോടിച്ച് സ്ത്രീകള്‍, വീഡിയോ

തിരുവനന്തപുരം മൃഗശാലയില്‍ കരിങ്കുരങ് പ്രസവിച്ചു
കെ സുരേന്ദ്രന്‍ പ്രതികരിക്കുന്നു..

ഇങ്ങനെ ആവശ്യമുള്ളതിനും ഇല്ലാത്തതിനുമൊക്കെ സ്റ്റുഡിയോയില്‍ പൗഡറിട്ടിരുത്തി വിഷം ചീറ്റാന്‍ അവസരം നല്‍കിയത് നിങ്ങള്‍ തന്നെയാണ്.. ഇപ്പോള്‍ ചറപറാ അടി കിട്ടിയതും നിങ്ങള്‍ക്ക് തന്നെ..

ഇന്ന് കാണിച്ച ഈ തന്റേടമുണ്ടല്ലോ, അത് തുടര്‍ന്നും ഒരു മാസം കാണിച്ചാല്‍ കേരളം രക്ഷപ്പെടും.. ഈ നാട്ടില്‍ സമാധാനമുണ്ടാകും..

എന്നാലും, അണ്ടി പോയ അണ്ണാന്റെ ആ ഇരിപ്പു കണ്ടിട്ട് എനിക്ക് സഹിക്കുന്നില്ല.