അയര്‍ലാന്‍ഡിനും ഇംഗ്ലണ്ടിനുമെതിരായ വരാനിരിക്കുന്ന ടി-20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് സിറാജിനെ പിന്‍വലിച്ചു. താരത്തിന്റെ ജോലി ഭാരം കുറയ്ക്കുന്നതിന് വേണ്ടിയാണ്
ബി.സി.സി.ഐ മെഡിക്കല്‍ ടീമും ടീം മാനേജ്മെന്റും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് ശേഷമാണ് താരത്തെ സ്‌ക്വാഡില്‍ നിന്ന് പിന്‍വലിച്ചത്.
ഇന്ത്യയ്ക്ക് വേണ്ടി അഞ്ച് ടി-20 മത്സരങ്ങള്‍ കളിച്ച പ്രസിദ്ധ് കൃഷ്ണ 220 റണ്‍സ് വഴങ്ങി എട്ട് വിക്കറ്റുകളാണ് ഇതുവരെ നേടിയത്. 3/41 എന്ന മികച്ച ബൗളിങ് പ്രകടനമാണ് താരത്തിനുള്ളത്. 11.00 എന്ന എക്കോണമിയുമാണ് പ്രസിദ്ധിനുള്ളത്.പ്രസിദ്ധ് കൃഷ്ണ
അതേസമയം സിറാജ് കഴിഞ്ഞ ഐ.പി.എല്ലില്‍ റണ്ണേഴ്‌സ് അപ് ആയ ഗുജറാത്ത് ടൈറ്റന്‍സിന് വേണ്ടി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 17 മത്സരങ്ങളില്‍ നിന്ന് 19 വിക്കറ്റാണ് താരം സ്വന്തമാക്കിയത്. അന്താരാഷ്ട്ര ടി-20യില്‍ 17 മത്സരങ്ങളില്‍ നിന്ന് 17 വിക്കറ്റുകളാണ് താരത്തിനുള്ളത്.