ഫസല്‍ വധം; ആര്‍.എസ്.എസ് നേതാവുമായുള്ള സുബീഷിന്റെ ഫോണ്‍ സംഭാഷണവും പുറത്ത്
Kerala
ഫസല്‍ വധം; ആര്‍.എസ്.എസ് നേതാവുമായുള്ള സുബീഷിന്റെ ഫോണ്‍ സംഭാഷണവും പുറത്ത്
ന്യൂസ് ഡെസ്‌ക്
Saturday, 10th June 2017, 12:21 pm

 

കണ്ണൂര്‍: തലശേരിയിലെ എന്‍.ഡി.എഫ് പ്രവര്‍ത്തകന്‍ ഫസലിനെ കൊലപ്പെടുത്തിയത് ശേഷം സുബീഷ് ആര്‍.എസ്.എസ് നേതാവുമായി നടത്തിയ ഫോണ്‍ സംഭാഷണം പുറത്ത്. ഫസലിനെ കൊലപ്പെടുത്തിയത് തങ്ങളെന്ന് വ്യക്തമാക്കി തലശേരി സുബീഷ് പൊലീസിന് നല്‍കിയ മൊഴിയുടെ വീഡിയോ പുറത്ത് വന്നതിന് പിന്നാലെയാണ് ഫോണ്‍ സംഭാഷണവും പുറത്തു വന്നത്.


Also read   വിവാദമായ സ്‌കൂള്‍ യൂണിഫോമിന്റെ ഫോട്ടോ പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ക്കെതിരെ പോക്സോ നിയമപ്രകാരം

കേസ്


ഫസലിനെ എങ്ങനെയാണ് കൊലപ്പെടുത്തിയത്, എത്ര പേര് കൊലപാതകത്തില്‍ ഉള്‍പ്പെട്ടിരുന്നു എന്ന് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിവരിക്കുന്ന ഫോണ്‍ സംഭാഷണമാണ് പുറത്ത് വന്നിരിക്കുന്നത്. ഫസലിനെ വെട്ടിയത് താനാണെന്ന് സംഭാഷണത്തില്‍ സുബീഷ് വ്യക്തമാക്കുന്നുണ്ട്. ഫോണ്‍ സംഭാഷണം കുറ്റമൊഴിയുടെ വീഡിയോയ്‌ക്കോപ്പം ഫസലിന്റെ സഹോദരന്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.


Dont miss ‘വസ്ത്രത്തിന് ഇറക്കം പോരാ’; നടി അമലാ പോളിന് നേരെ സദാചാര വാദികളുടെ അക്രമം


രാഷ്ട്രീയ വിദ്വേഷം മൂലമാണ് കൊലനടത്തിയെന്നും ആര്‍.എസ്.എസിന്റെ കൊടികളും ബാനറുകളും തകര്‍ത്തതും സി.പി.ഐ.എം പ്രവര്‍ത്തകന്‍ എന്‍.ഡി.എഫിലേക്ക് പോയതും കൊലയ്ക്ക് കാരണമായെന്നും സുബീഷിന്റെ മൊഴിയില്‍ പറയുന്നത്.

2006 ഒക്‌റ്റോബര്‍ 22നാണ് പത്രവിതരണക്കാരനായ ഫസല്‍ തലശേരി സെയ്ദാര്‍ പള്ളിക്ക് സമീപത്ത് വച്ച് കൊല്ലപ്പെടുന്നത്. സി.പി.ഐ.എം പ്രവര്‍ത്തകനായിരുന്ന ഫസല്‍ പാര്‍ട്ടി വിട്ട് എന്‍.ഡി.എഫില്‍ ചേര്‍ന്നതിലുളള എതിര്‍പ്പ് മൂലമാണ് കൊലപാതകമെന്നായിരുന്നു ആരോപണം. കേസില്‍ പ്രതിചേര്‍ത്ത കാരായി രാജനും കാരായി ചന്ദ്രശേഖരനും ഇപ്പോള്‍ എറണാകുളത്താണ് കഴിയുന്നത്.