കല്‍പറ്റ: വയനാട് പനമരത്ത് കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. നിര്‍വാരം സ്വദേശി വിഡി ദിനേശാണ് (52)  ആത്മഹത്യ ചെയ്തത്. ഇദ്ദേഹത്തിന്റെ സ്ഥലവും വീടും ജപ്തി ചെയ്യുമെന്ന് കാണിച്ച് കഴിഞ്ഞ ദിവസം ബാങ്കില്‍നിന്ന് നോട്ടിസ് ലഭിച്ചിരുന്നു.

ശനിയാഴ്ച രാവിലെയാണ് ദിനേശിനെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇദ്ദേഹത്തിന് കടബാധ്യതകള്‍ ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.

അതേസമയം, ദിനേശിന്റെ വായ്പകളുടെ വിശദാംശങ്ങളെസംബന്ധിച്ച് ബാങ്കുകളില്‍നിന്ന് ഇതുവരെ വിവരം ലഭ്യമായിട്ടില്ല.