ജയിലില്‍ പോയി അടിയുണ്ടാക്കുന്നതെന്തിന്? ബ്രാന്‍ഡ് ന്യൂ ഡേയിലെ ഏറ്റവും ഹൈപ്പുള്ള ഫൈറ്റും സീനും ഇതാണെന്ന് ആരാധകര്‍
World Cinema
ജയിലില്‍ പോയി അടിയുണ്ടാക്കുന്നതെന്തിന്? ബ്രാന്‍ഡ് ന്യൂ ഡേയിലെ ഏറ്റവും ഹൈപ്പുള്ള ഫൈറ്റും സീനും ഇതാണെന്ന് ആരാധകര്‍
അമര്‍നാഥ് എം.
Tuesday, 28th July 2026, 5:54 pm

ഇന്ത്യയില്‍ നിന്ന് മാത്രം 50 കോടിയിലേറെ അഡ്വാന്‍സ് സെയില്‍ നേടിയിരിക്കുകയാണ് മാര്‍വലിന്റെ സ്‌പൈഡര്‍മാന്‍ ബ്രാന്‍ഡ് ന്യൂ ഡേ. ഈ വര്‍ഷത്തെ ഏറ്റവും മികച്ച സിനിമാനുഭവമായി മാറുമെന്ന് മാര്‍വല്‍ ആരാധകര്‍ അവകാശപ്പെടുന്ന ബ്രാന്‍ഡ് ന്യൂ ഡേ തിയേറ്ററുകളിലെത്താന്‍ ഇനി വെറും രണ്ട് ദിവസം മാത്രമേ ബാക്കിയുള്ളൂ.

ട്രെയ്‌ലറില്‍ ഒരുപാട് കാര്യങ്ങള്‍ റിവീല്‍ ചെയ്‌തെങ്കിലും മാര്‍വല്‍ ഒളിപ്പിച്ചുവെച്ച സര്‍പ്രൈസുകള്‍ എന്തൊക്കെയാണെന്ന ചര്‍ച്ചകള്‍ സിനിമാപേജുകളില്‍ സജീവമാണ്. അത്തരത്തിലൊന്നാണ് ചിത്രത്തിലെ പ്രിസണ്‍ ഫൈറ്റ്. ട്രെയ്‌ലറില്‍ തന്നെ രോമാഞ്ചം സമ്മാനിച്ച ഷോട്ടുകളിലൊന്നായിരുന്നു സ്‌പൈഡര്‍മാനെ ഒരുകൂട്ടമാളുകള്‍ അറ്റാക്ക് ചെയ്യുന്നത്.

ചിത്രത്തിലെ ഏറ്റവും ഗംഭീര ഫൈറ്റ് ഇതാണെന്ന് ഇപ്പോള്‍ തന്നെ പലരും വിധിയെഴുതിക്കഴിഞ്ഞു. രണ്ട് കാരണങ്ങളാണ് ഇതിന് പിന്നില്‍. ഫൈറ്റിന്റെ പിന്നിലുള്ള കാരണമാണ് ഇതില്‍ ആദ്യത്തേത്. എന്തുകൊണ്ട് സ്‌പൈഡര്‍മാന്‍ ജയിലില്‍ കയറി ഫൈറ്റ് ചെയ്യുന്നു എന്ന ചോദ്യം പലരിലുമുണ്ടാകും. പീറ്റര്‍ പാര്‍ക്കറുടെ എതിരേ നില്‍ക്കുന്നവര്‍ ‘ദി ഹാന്‍ഡ്’ എന്ന രഹസ്യ സംഘടനയില്‍ പെട്ടവരാണ്. ആ ജയിലാകട്ടെ ഡെയര്‍ഡെവിള്‍/ മാറ്റ് മര്‍ഡോക് കിടക്കുന്ന ജയിലാണ്.

ഡെയര്‍ഡെവിള്‍ ബോണ്‍ എഗൈന്റെ ക്ലൈമാക്‌സില്‍ മര്‍ഡോക്കിനെ കൊണ്ടിടുന്നത് ആ ജയിലിലാണ്. അവിടെ അയാളെ ആക്രമിക്കാന്‍ വരുന്നവരെ നേരിടാനാണ് പീറ്റര്‍ പാര്‍ക്കര്‍ എത്തുന്നതെന്നാണ് ഫാന്‍ തിയറി. നോ വേ ഹോമില്‍ തന്നെ കേസില്‍ നിന്ന് രക്ഷിച്ചതിനുള്ള ഉപകാരസ്മരണയായിരിക്കുമെന്നും ഫാന്‍ തിയറിയില്‍ പറയുന്നുണ്ട്. സ്‌പൈഡര്‍മാനും ഡെയര്‍ഡെവിളും ഒന്നിച്ച് ഒരു ഫ്രെയിമില്‍ വരുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്.

രണ്ടാമത്തെ കാരണം ഏതൊരു സിനിമാപ്രേമിക്കും ആവേശം സമ്മാനിക്കുന്ന ഒന്നാണ്. ആക്ഷന്‍ സിനിമാപ്രേമികളുടെ ഇഷ്ടതാരം ജാക്കി ചാനും സംഘവുമാണ് ഈ ഫൈറ്റ് കൊറിയോഗ്രഫി ചെയ്തിരിക്കുന്നത്. പ്രിസണ്‍ ഫൈറ്റിനൊപ്പം മറ്റൊരു ആക്ഷന്‍ സീനും ജാക്കി ചാന്‍ അണിയിച്ചൊരുക്കിയിട്ടുണ്ട്. ആരാധകര്‍ക്ക് പീക്ക് തിയേറ്റര്‍ എക്‌സ്പീരിയന്‍സാകും ഈ സീനുകളെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.

പണിഷര്‍, ഡെയര്‍ഡെവിള്‍, സ്‌കോര്‍പിയോണ്‍, ടോംബ്‌സ്‌റ്റോണ്‍ തുടങ്ങി വമ്പന്‍ കഥാപാത്രങ്ങള്‍ ബ്രാന്‍ഡ് ന്യൂ ഡേയിലുണ്ട്. ഇവര്‍ക്ക് പുറമെ മറ്റേതെങ്കിലും സര്‍പ്രൈസ് കാസ്റ്റ് ഉണ്ടാകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. വേള്‍ഡ്‌വൈഡ് പ്രീ സെയിലില്‍ ഇതിനോടകം തന്നെ 120 മില്യണ്‍ കടന്നിരിക്കുകയാണ്. ആദ്യ വീക്കെന്‍ഡില്‍ 600 മില്യണ്‍ ഓപ്പണിങ്ങാണ് ബ്രാന്‍ഡ് ന്യൂ ഡേ ലക്ഷ്യമിടുന്നത്.

Content Highlight: Fans saying Prison fight will be best scene in Spiderman Brand New Day

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം