ഒ.ടി.ടിയിലെത്തിയാല്‍ സായ് അഭ്യങ്കറിന് പണിയാകും, ബ്രാന്‍ഡ് ന്യൂ ഡേയിലെ ഏറ്റവും മികച്ച സീന്‍ ഇതാണെന്ന് ഫാന്‍സ്
World Cinema
ഒ.ടി.ടിയിലെത്തിയാല്‍ സായ് അഭ്യങ്കറിന് പണിയാകും, ബ്രാന്‍ഡ് ന്യൂ ഡേയിലെ ഏറ്റവും മികച്ച സീന്‍ ഇതാണെന്ന് ഫാന്‍സ്
അമര്‍നാഥ് എം.
Monday, 3rd August 2026, 5:30 pm

ഏതൊരു സാധാരണക്കാരനും റിലേറ്റ് ചെയ്യാനാകുന്ന സൂപ്പര്‍ഹീറോയെന്നാണ് സ്‌പൈഡര്‍മാനെ വിശേഷിപ്പിക്കുന്നത്. ആരും അത്ര വിലകൊടുക്കാത്ത സാധാരണക്കാരനായ യുവാവിന് സൂപ്പര്‍ഹീറോ പവര്‍ ലഭിക്കുന്നത് പലരുടെയും സ്വപ്‌നമാണ്. ‘ഗ്രേറ്റ് പവേഴ്‌സ് കംസ് വിത്ത് ഗ്രേറ്റ് റെസ്‌പോണ്‍സബിലിറ്റി’ എന്ന വാക്കുകളും സ്‌പൈഡര്‍മാനെ മറ്റ് സൂപ്പര്‍ഹീറോസില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്നു.

തിയേറ്ററുകളില്‍ ഗംഭീര രീതിയില്‍ പ്രദര്‍ശനം തുടരുന്ന ചിത്രമാണ് സ്‌പൈഡര്‍മാന്‍ ബ്രാന്‍ഡ് ന്യൂ ഡേ. നോ വേ ഹോം നിര്‍ത്തിയ സ്ഥലത്ത് നിന്ന് കഥപറയുന്ന ബ്രാന്‍ഡ് ന്യൂ ഡേ ഗംഭീര വിജയമാണ് ഇതിനോടകം സ്വന്തമാക്കിയത്. പീറ്റര്‍ പാര്‍ക്കറിന്റെ ഇമോഷണല്‍ സൈഡിലൂടെയാണ് ഇത്തവണ മാര്‍വല്‍ കഥപറയുന്നത്.

എടുത്തുചാടി ഒരോ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന കൗമാരക്കാരനില്‍ നിന്ന് മെച്ചുരിറ്റി വന്ന പീറ്ററിനെയാണ് ചിത്രത്തിലുടനീളം കാണാന്‍ സാധിച്ചത്. രോമാഞ്ചം സമ്മാനിച്ച ആക്ഷന്‍ സീനുകള്‍ക്കൊപ്പം മനസില്‍ തട്ടുന്ന ഇമോഷണല്‍ രംഗങ്ങളും ബ്രാന്‍ഡ് ന്യൂ ഡേയിലുണ്ട്. ഒ.ടി.ടിയിലെത്തിയാല്‍ ചിത്രത്തിലെ പല സീനുകളുടെയും എഡിറ്റഡ് വീഡിയോ പുറത്തിറങ്ങാന്‍ സാധ്യതയുണ്ടെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.

സൗത്ത് ഇന്ത്യന്‍ സിനിമയിലെ സെന്‍സേഷനായി മാറിയ സായ് അഭ്യങ്കറിന്റെ പാട്ടുകളാകും പല എഡിറ്റഡ് വീഡിയോയിലും നല്‍കുകയെന്നും ചിലര്‍ പ്രവചിക്കുന്നുണ്ട്. പ്രത്യേകിച്ച്, ക്ലൈമാക്‌സിനോടടുക്കുമ്പോഴുള്ള ഹോസ്പിറ്റല്‍ സീനിന്റെ എഡിറ്റഡ് വീഡിയോ വലിയ രീതിയില്‍ ചര്‍ച്ചയാകുമെന്നാണ ആരാധകരുടെ പ്രഡിക്ഷന്‍.

സ്‌പൈഡര്‍മാന്‍ എന്ന കഥാപാത്രത്തിന്റെ മാറ്റവും പീറ്റര്‍ പാര്‍ക്കറിന്റെ തിരിച്ചറിവുകളുമെല്ലാം ഗംഭീരമായി പകര്‍ത്തിവെക്കാന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് സാധിച്ചിട്ടുണ്ട്. ടോം ഹോളണ്ടിന്റെ ഗംഭീര പ്രകടനമാണ് ബ്രാന്‍ഡ് ന്യൂ ഡേയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. ഇമോഷണല്‍ സീനില്‍ ടോം കൈയടി നേടിയെന്ന് തന്നെ പറയാം.

റിലീസ് ചെയ്ത് നാല് ദിവസത്തിനുള്ളില്‍ 920 മില്യണിലേറെ ബ്രാന്‍ഡ് ന്യൂ ഡേ നേടിക്കഴിഞ്ഞു. ആദ്യ ആഴ്ചയില്‍ തന്നെ വണ്‍ ബില്യണ്‍ ക്ലബ്ബില്‍ സ്‌പൈഡര്‍മാന്‍ ഇടംപിടിക്കുമെന്നാണ് കണക്കുകൂട്ടല്‍. മാര്‍വലിന്റെ ഏറ്റവുമുയര്‍ന്ന വീക്കെന്‍ഡ് കളക്ഷനില്‍ രണ്ടാം സ്ഥാനത്തും ബ്രാന്‍ഡ് ന്യൂ ഡേ ഇടംപിടിച്ചു. ചിത്രത്തിന് കേരളത്തിലും മികച്ച വരവേല്പാണ് ലഭിക്കുന്നത്. നാല് ദിവസം കൊണ്ട് 20 കോടിയിലേറെയാണ് ചിത്രം നേടിയത്.

Content Highlight: Fans discussing best emotional scene in Spiderman Brand New Day

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം