ആദ്യസിനിമയിലെ പ്രകടനത്തിന്റെ പേരില്‍ അഭിനയിക്കാനറിയില്ലെന്ന് വിമര്‍ശനം കേട്ട നടനാണ് ഫഹദ് ഫാസില്‍. മലയാളത്തിലെ ടോപ് ക്ലാസ് ഡയറക്ടര്‍ ഫാസിലിന്റെ മകന്‍ ആദ്യ സിനിമക്ക് ശേഷം വലിയ ബ്രേക്ക് എടുക്കുകയായിരുന്നു. തിരിച്ചുവരവില്‍ വിമര്‍ശിച്ചവരെക്കൊണ്ട് കൈയടിപ്പിക്കുന്ന ഫഹദിനെയാണ് സിനിമാലോകം കണ്ടത്.
ഭാഷാതിര്‍ത്തികള്‍ കടന്ന് ഫഹദിന്റെ പ്രകടനം ചര്‍ച്ച ചെയ്യപ്പെട്ടു. ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കുന്ന രീതി കണ്ട് അന്യഭാഷയിലെ താരങ്ങള്‍ പോലും അത്ഭുതപ്പെട്ടിട്ടുണ്ട്. നായകവേഷം മാത്രം ചെയ്യാതെ വില്ലന്‍ റോളുകളും ക്യാരക്ടര്‍ റോളുകളും ചെയ്ത് സിനിമാലോകത്തെ വിസ്മയിപ്പിക്കുകയാണ് ഫഹദ് ഫാസില്‍.

താരത്തിന്റെ കരിയറില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട കഥാപാത്രങ്ങളില്‍ ചിലതാണ് കുമ്പളങ്ങി നൈറ്റ്‌സിലെ ഷമ്മിയും ജോജിയിലെ ജോജിയും മാമന്നനിലെ രത്‌നവേലുവും. നെഗറ്റീവ് ഷെയ്ഡുള്ള ഈ കഥാപാത്രങ്ങള്‍ ഫഹദ് ഗംഭീരമാക്കുകയും ചെയ്തു. ഇപ്പോഴിതാ കരിയറിലെ നെഗറ്റീവ് റോളുകളെക്കുറിച്ച് സംസാരിക്കുകയാണ് താരം. വില്ലന്‍ റോളുകള്‍ താന്‍ ചോദിച്ചുവാങ്ങുന്നതെല്ലും തിരക്കഥാകൃത്തും സംവിധായകനും അത്തരം കഥാപാത്രങ്ങളെ തന്നിലേക്ക് എത്തിക്കുകയാണെന്നും ഫഹദ് പറഞ്ഞു. ഐശ്വര്യ മുരളിയോട് സംസാരിക്കുകയായിരുന്നു താരം.
‘ഷമ്മി, ജോജി, രത്‌നവേലു ഇതൊന്നും ഞാന്‍ ചോദിച്ചുവാങ്ങിയ റോളുകളല്ല. അതെല്ലാം ഞാന്‍ ചെയ്താല്‍ നന്നാകുമെന്ന് കരുതിയ റൈറ്ററും ഡയറക്ടറും എന്നെ ഏല്പിക്കുകയായിരുന്നു. പിന്നെ ആ കഥാപാത്രങ്ങളെ വില്ലന്മാരായി ഞാന്‍ ഒരിക്കലും കണ്ടിട്ടില്ല, സാഹചര്യങ്ങളുടെ ഇരകളാണ് അവരെല്ലാവരും. അങ്ങനെയാണ് ഞാന്‍ കരുതുന്നത്.

എഴുത്തുകാരും സംവിധായകരും ആ കഥാപാത്രങ്ങളെ വ്യത്യസ്തരാക്കുകയാണ്. കണ്ടുശീലിച്ച വില്ലന്‍ കഥാപാത്രങ്ങളില്‍ നിന്ന് എന്തെങ്കിലും വ്യത്യസ്തമാക്കണമല്ലോ എന്ന ചിന്തയിലാണ് അത്തരം റോളുകള്‍ ഉണ്ടാകുന്നത്. നമ്മള്‍ അഭിനയിക്കുമ്പോള്‍ ആ കഥാപാത്രങ്ങളെ വില്ലനായി കാണാന്‍ പാടില്ലല്ലോ, അതുകൊണ്ട് ആ സാഹചര്യം അവരെ അങ്ങനെയാക്കി എന്നാണ് ഞാന്‍ ചിന്തിക്കുന്നത്,’ ഫഹദ് പറയുന്നു.
താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ഡോണ്ട് ട്രബിള്‍ ദി ട്രബിള്‍ റിലീസിന് തയാറെടുക്കുകയാണ്. രാജമൗലിയുടെ മകന്‍ കാര്‍ത്തികേയ നിര്‍മിക്കുന്ന ചിത്രം ഫാന്റസി ഴോണറിലാണ് ഒരുങ്ങിയിട്ടുള്ളത്. ശശാങ്ക് യെലേട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കുറച്ച് ഫണ്ണിയായിട്ടുള്ള സൂരി എന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. ഒക്ടോബര്‍ രണ്ടിന് ചിത്രം തിയേറ്ററുകളിലെത്തും.
Content Highlight: Fahadh Faasil about the villain characters he played
