dr-puthussery

തിരുവനന്തപുരം: 2015ലെ എഴുത്തച്ഛന്‍ പുരസ്‌കാരം ഡോ. പുതുശേരി രാമചന്ദ്രന്. ഒന്നര ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. സാംസ്‌കാരിക വകുപ്പ് മന്ത്രി കെ.സി ജോസഫാണ് പ്രഖ്യാപനം നടത്തിയത്.

മലയാള സാഹിത്യത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം നല്‍കുന്നതെന്ന് മന്ത്രി കെ.സി ജോസഫ് പറഞ്ഞു. കവിത, ഭാഷാ പഠനം, വ്യാഖ്യാനം എന്നീ രംഗങ്ങളില്‍  സംഭാവനകള്‍ അര്‍പ്പിച്ച വ്യക്തിയാണ് പുതുശ്ശേരി രാമചന്ദ്രനെന്ന് കെ.സി ജോസഫ് പറഞ്ഞു.

കേന്ദ്രസാഹിത്യ അക്കാദമിയുടെ “ഭാഷാസമ്മാന്‍” (2014), വള്ളത്തോള്‍ പുരസ്‌കാരം(2008), കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ് എന്നിവയും പുതുശേരിക്ക് ലഭിച്ചിട്ടുണ്ട്.