ജാതി സെന്‍സസില്‍ നിന്ന് ഒ.ബി.സി വിഭാഗത്തെ ഒഴിവാക്കിയത് മോദി സര്‍ക്കാരിന്റെ ഗൂഢാലോചന: കോണ്‍ഗ്രസ്
India
ജാതി സെന്‍സസില്‍ നിന്ന് ഒ.ബി.സി വിഭാഗത്തെ ഒഴിവാക്കിയത് മോദി സര്‍ക്കാരിന്റെ ഗൂഢാലോചന: കോണ്‍ഗ്രസ്
നിഷാന. വി.വി
Tuesday, 18th August 2026, 10:52 am

ന്യൂദല്‍ഹി: ഔദ്യോഗിക സെന്‍സസ് ചോദ്യാവലിയില്‍ നിന്ന് ഒ.ബി.സി കോളം മനപൂര്‍വം ഒഴിവാക്കിയതായി കോണ്‍ഗ്രസ്. ഒ.ബി.സി വിഭാഗത്തിന്റെ യഥാര്‍ത്ഥ ജനസംഖ്യ ഔദ്യോഗിക ഡാറ്റയില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ആഴത്തിലുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഈ ഒഴിവാക്കല്‍ എന്നും കോണ്‍ഗ്രസ് പറഞ്ഞു.

സെന്‍സസ് ചോദ്യാവലിയില്‍ പ്രത്യേക ഒ.ബി.സി കോളമില്ലാത്തത് സാമൂഹിക നീതിയുടെ തത്വങ്ങളുടെ ലംഘനമാണെന്നും കോണ്‍ഗ്രസ് ഒ.ബി.സി വകുപ്പ് മേധാവി അനില്‍ ജയ്ഹിന്ദ് പറഞ്ഞു. ജാതി സെന്‍സസ് സുതാര്യവും ശാസ്ത്രീയവുമായ രീതിയില്‍ നടത്തുന്നതിന് പകരം ഔദ്യോഗിക സ്ഥിതിവിവരകണക്കുകളില്‍ നിന്ന് ഒ.ബി.സി വിഭാഗക്കാരെ ഒഴിവാക്കുന്ന പ്രക്രിയയാണ് കേന്ദ്ര സര്‍ക്കാര്‍ പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രായോഗികമായി ഒരു മനുവാദി (ജാതി ശ്രേണി) സംവിധാനം പ്രവര്‍ത്തിക്കുന്നുണ്ടെന്നും അനില്‍ ജയ്ഹിന്ദ് പറഞ്ഞു. ഓഗസ്റ്റ് 14ന് പുറപ്പെടുവിപ്പിച്ച വിജ്ഞാപനത്തിലെ 10 ചോദ്യം ചൂണ്ടിക്കാണിച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ജാതികളുടെ സ്വഭാവവും പ്രകടനവും വ്യത്യാസപ്പെട്ടിരിക്കുന്നതിനാല്‍ ജാതി സ്വത്വങ്ങള്‍ കൃത്യമായി രേഖപ്പെടുത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് സുഭാഷിണി ശരത് യാദവും പറഞ്ഞു.

 

Content Highlight: Exclusion of OBCs from the caste census is a conspiracy by the Modi government: Congress

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.