ബാലതാരമായി വന്ന് മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് എസ്തര്‍ അനില്‍. അജി ജോണിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ നല്ലവന്‍ എന്ന സിനിമയിലൂടെ കരിയര്‍ ആരംഭിച്ച എസ്തര്‍, ദൃശ്യത്തിലൂടെയാണ് ഇന്ത്യയൊട്ടാകെ പോപ്പുലറായത്.
ബാലതാരമായി വന്ന് മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് എസ്തര്‍ അനില്‍. അജി ജോണിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ നല്ലവന്‍ എന്ന സിനിമയിലൂടെ കരിയര്‍ ആരംഭിച്ച എസ്തര്‍, ദൃശ്യത്തിലൂടെയാണ് ഇന്ത്യയൊട്ടാകെ പോപ്പുലറായത്.
ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകളായി അഭിനയിച്ച താരം ദൃശ്യത്തിന്റെ തമിഴ് പതിപ്പായ പാപനാശത്തില്‍ കമല്‍ഹാസന്റെ മകളായും അഭിനയിച്ചു. മെയ് 21 ദൃശ്യം 3 ഇറങ്ങുന്നതിന്റെ ആവേശത്തിലാണിപ്പോള്‍ എസ്തര്‍. ജോര്‍ജു കുട്ടിയുടെ ഇളയമകള്‍ അനുമോളായെത്തിയ താരം ഇപ്പോള്‍ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ്.

ഈ യാത്രയില്‍ വളരെയധികം സന്തോഷമുണ്ടെന്നും ദൃശ്യം, തനിക്ക് സിനിമയില്‍ ഒരുപാട് നല്ല അവസരങ്ങള്‍ നല്‍കിയെന്നും എസ്തര്‍ പറയുന്നു. മനോരമ ആഴ്ച്ചപതിപ്പുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു എസ്തര്‍.
‘സത്യം പറഞ്ഞാല്‍ ഒരു മൂന്നാംഭാഗം ഉണ്ടാകുമെന്ന് ഞാന്‍ ഒട്ടും വിചാരിച്ചിരുന്നില്ല. വളരെ അപ്രതീക്ഷിതമായാണ് മൂന്നാം ഭാഗത്തിന്റെ അനൗണ്‍സ്‌മെന്റ് വന്നത്. ഞാന്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ദൃശ്യം ഒന്നില്‍ അനുമോളായി അഭിനയിച്ചത്. കോളജില്‍ സെക്കന്‍ഡ് ഇയര്‍ പഠിക്കുമ്പോള്‍, ഒരു 19-20 വയസില്‍ ദൃശ്യം 2 ല്‍ അഭിനയിച്ചു. ഇരുപത്തിനാലാമത്തെ വയസില്‍ ശ്യം 3.
ബാല്യം, കൗമാരം, യൗവനം ഇങ്ങനെ എന്റെ ജീവിതത്തിലെ മൂന്ന് പ്രധാനപ്പെട്ട കാലഘട്ടത്തെ അടയാളപ്പെടുത്തുന്നുണ്ട് ഈ സിനിമ. തൊടുപുഴയില്‍ വച്ചായിരുന്നു ഇത്തവണയും ചിത്രീകരണം. പ്രേക്ഷകരെപ്പോലെ തന്നെ ഞാനും റിലീസിനായി കാത്തിരിക്കുകയാണ്. ദൃശ്യം എന്ന സിനിമ കൊണ്ട് തമിഴിലും തെലുങ്കിലും നല്ല തുടക്കം കിട്ടി,’ എസ്തറിന്റെ വാക്കുകള്‍.

നല്ല പ്രൊഡക്ഷന്‍ ഹൗസുകളുടെയും വലിയ അഭിനേതാക്കളുടെയും കൂടെ വര്‍ക്ക് ചെയ്യാന്‍ പറ്റിയെന്നത് വലിയൊരു പ്രിവിലേജ് ആണെന്നും ഇന്നും ആളുകള്‍ തന്നെ തിരിച്ചറിയുന്നത് ദൃശ്യത്തിലെയും പാപനാശത്തിലെയും അനുമോള്‍ ആയിട്ടാണെന്നും നടി പറഞ്ഞു. പാപനാശത്തില്‍ കമല്‍ഹാസന്റെ കൂടെ അഭിനയിക്കാന്‍ പറ്റിയത് വലിയൊരു അനുഭവമായിരുന്നുവെന്നും എസ്തര്‍ കൂട്ടിച്ചേര്‍ത്തു.
സിനിമാപ്രേമികളും മോഹന്‍ലാല്‍ ആരാധകരും ഒരുപോലെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായെത്തുന്ന ദൃശ്യത്തിന്റെ മൂന്നാം ഭാഗം. ഏപ്രില്‍ രണ്ടിന് തിയേറ്ററിലെത്തുമെന്ന് അറിയിച്ചിരുന്ന ചിത്രത്തിന്റെ റീലീസ് തീയതി കഴിഞ്ഞ ദിവസം മാറ്റിയിരുന്നു.
പശ്ചിമേഷ്യയില്‍ യുദ്ധസാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ഗള്‍ഫ് രാജ്യങ്ങളിലെ മാര്‍ക്കറ്റ് ഇടിയാന്‍ സാധ്യതയുള്ളതിനാലാണ് സിനിമയുടെ റിലീസ് നീട്ടിവെച്ചതെന്നാണ് റിപ്പോര്‍ട്ട്. മോഹന്‍ലാലിന്റെ ജന്മദിനത്തിലാണ് (മെയ് 21) ചിത്രം തിയേറ്ററുകളിലെത്തുക.
Content Highlight: Esther Anil talks about the third part of the film Drishyam and her character