മലയാള സിനിമയിലെ യുവനായികമാരില്‍ മുന്‍നിരയിലുള്ള ഒരാളാണ് എസ്തര്‍ അനില്‍. ബാലതാരമായി സിനിമയിലെത്തി പിന്നീട് യുവ നടിയായി വളര്‍ന്ന താരം, ദൃശ്യത്തിലെ അനുമോള്‍ എന്ന കഥാപാത്രത്തിലൂടെയാണ് പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം നേടിയെടുത്തത്. അജി ജോണിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ നല്ലവന്‍ ആണ് താരത്തിന്റെ ആദ്യ ചിത്രം. ദൃശ്യത്തിന്റെ റീമേക്കായി തമിഴില്‍ പുറത്തിറങ്ങിയ പാപാനാശത്തിലും താരം തന്നെയായിരുന്നു അനു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്.

എസ്തര്‍ അനില്‍. Photo: X.com

ഈ വര്‍ഷം മെയില്‍ പുറത്തിറങ്ങിയ ദൃശ്യം 3 യിലും മികച്ച പ്രകടനമായിരുന്നു താരം കാഴ്ചവെച്ചത്. സമ്മിശ്ര പ്രതികരണങ്ങളായിരുന്നു ദൃശ്യം 3യ്ക്ക് ലഭിച്ചതെങ്കിലും ആഗോളതലത്തില്‍ 235 കോടിയിലധികമായിരുന്നു ചിത്രം സ്വന്തമാക്കിയത്. ഇപ്പോഴിതാ ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ വസ്ത്രധാരണത്തിന്റെ പേരില്‍ ആളുകള്‍ വിമര്‍ശിക്കുന്നതിനെ കുറിച്ച് എസ്തര്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്.

വസ്ത്രധാരണത്തെക്കുറിച്ചൊക്കെ ഇപ്പോഴും വിമര്‍ശനങ്ങള്‍ കേള്‍ക്കുമ്പോള്‍ കഷ്ടം തോന്നാറുണ്ട്. ഈ ചര്‍ച്ചകള്‍ക്കൊന്നും ഇനി പ്രസക്തിയില്ല. വസ്ത്രങ്ങളേക്കാള്‍ പ്രധാനം നമ്മളെടുക്കുന്ന തീരുമാനങ്ങളും നമ്മുടെ വ്യക്തിത്വവുമാണ്. എന്റെ വീട്ടില്‍ ഇങ്ങനെയൊരു വേര്‍തിരിവ് ഉണ്ടായിട്ടേയില്ല. എന്നാലും ചുറ്റുമുള്ള സമൂഹത്തില്‍ ഇതൊക്കെ ഇപ്പോഴും കാണാറുണ്ട്.

നല്ല വിദ്യാഭ്യാസം നേടുക, വീടിന് പുറത്തിറങ്ങുക, സ്വന്തമായി പണം സമ്പാദിക്കുക, സ്വന്തം നിലപാടുകളില്‍ ജീവിക്കുക എന്നതാണ് ഇതിനെ ചെറുക്കാനുള്ള എളുപ്പവഴി. ജീവിതത്തില്‍ ഒന്നുരണ്ട് നല്ല മനുഷ്യരെ കൂടെക്കൂട്ടുക, സാമ്പത്തിക ഭദ്രത നേടുക, സമാധാനത്തോടെ ജീവിക്കുക അത്രയേയുള്ളൂ,’ എസ്തര്‍ പറഞ്ഞു.

എസ്തര്‍ അനില്‍. Photo: X.com

മലയാള സിനിമയില്‍ സ്ത്രീ കഥാപാത്രങ്ങളുടെ അവതരണത്തില്‍ അടുത്തകാലത്ത് വലിയ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും, സിനിമകള്‍ പലപ്പോഴും പഴയ സ്റ്റീരിയോടൈപ്പുകളിലേക്ക് തിരിച്ചുപോകുന്നുണ്ടെന്ന് തോന്നാറുണ്ടെന്നും പറയുകയാണ് എസ്തര്‍ പറയുന്നു. ‘ഉള്ളൊഴുക്ക്’ പോലുള്ള സിനിമകളില്‍ സ്ത്രീ കഥാപാത്രങ്ങളെ വ്യത്യസ്തമായ രീതിയില്‍ അവതരിപ്പിച്ചത് ശ്രദ്ധേയമാണെന്നും എസ്തര്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: Esther Anil talks about criticism on dressing