ആലപ്പുഴ ജിംഖാന, പടക്കളം, എക്കോ തുടങ്ങി തുടരെ ഹിറ്റ് ചിത്രങ്ങളിലൂടെ മലയാള സിനിമയില്‍ തന്റെ പേരെഴുതി ചേര്‍ത്ത നടനാണ് സന്ദീപ് പ്രദീപ്. ബാഹുല്‍ രമേശ് തിരക്കഥയെഴുതി ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത എക്കോയിലെ തന്റെ പ്രകടനത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ഒരു പറ്റം ആരാധകരെ സൃഷ്ടിക്കാന്‍ താരത്തിന് കഴിഞ്ഞിരുന്നു. നസ്ലെനും, മാത്യു തോമസും, സംഗീത് പ്രതാപും ഉള്‍പ്പെടുന്ന യുവ അഭിനേതാക്കളുടെ ഇടയിലായിരുന്നു സന്ദീപ് തന്റേതായ സ്ഥാനം സൃഷ്ടിച്ചെടുത്തത്.

കോസ്മിക് സാംസണ്. Photo: X.com
എക്കോയിലെ പിയൂസായുള്ള പ്രകടനത്തിലൂടെ തന്റെ പൊട്ടന്‍ഷ്യല്‍ തെളിയിച്ച താരത്തിന്റെ വരാനിരിക്കുന്ന ചിത്രമേതാണെന്നറിയാനുള്ള കാത്തിരിപ്പിലായിരുന്നു സിനിമാ ലോകം ഒന്നടങ്കം. ഇവര്‍ക്ക് മറുപടിയായി കൊണ്ടായിരുന്നു താരത്തിന്റെ കോസ്മിക് സാംസണ് എന്ന ചിത്രത്തിന്റെ അനൗണ്‍സ്മെന്റ് പുറത്തുവന്നത്. മലയാളത്തില്‍ നിന്നും മറ്റൊരു സൂപ്പര്‍ ഹീറോ ചിത്രം എന്നതിലുപരി കിടിലന്‍ ഫോമില്‍ നില്ക്കുന്ന നസ്ലെനൊപ്പം കട്ടയ്ക്ക് നില്ക്കാന് സന്ദീപിന് ചിത്രത്തിലൂടെ സാധിക്കുമോ എന്നാണ് സിനിമാ ലോകം ഉറ്റുനോക്കുന്നത്.
നവംബര്‍ 27ന് റിലീസ് ചെയ്യുന്ന കോസ്മിക് സാംസണിന്റെ പ്രൊമോഷന് പരിപാടികള്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഒരു ഇവന്റില്‍ പങ്കെടുക്കാനെത്തിയ സന്ദീപിന് കിട്ടിയ സ്വീകരണവും പരിപാടിയ്ക്കെത്തുന്ന താരത്തിന്റെ വീഡിയോയുമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. കിടിലന്‍ സ്വാഗില്‍ നടന്നെത്തുന്ന സന്ദീപിനെ സൂപ്പര്‍ സ്റ്റാര്‍ മെറ്റീരിയലെന്നാണ് പലരും വിശേഷിപ്പിക്കുന്നത്. കുറച്ച് നാളത്തെ ഇടവേളയ്ക്ക് ശേഷം സിനിമാ ലോകത്ത് വലിയ ചലനം സൃഷ്ടിക്കാനും വീഡിയോയിലൂടെ താരത്തിന് സാധിച്ചിട്ടുണ്ട്.
Tollywood Busy With Postpone’s. Kollywood Busy With Ani vs Sai. Here,Mollywood Busy With Sandeep Or Naslen.🫵🏻🔥 https://t.co/FnM0CrZypu
— BAS🇬🇧 (@Bas_369) November 21, 2026
അഭിജിത് ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അല്‍ഫോണ്‍സ് പുത്രന്, അല്‍ത്താഫ് സലീം, മുകേഷ്, തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്. പാന്‍ ഇന്ത്യന്‍ റിലീസിനാണ് അണിയറപ്രവര്‍ത്തകര്‍ പദ്ധതയിടുന്നത്. ഗ്രാന്‍ഡ് റിലീസാണ് ചിത്രത്തിനായി പ്ലാന്‍ ചെയ്യുന്നത്. കേരളത്തിന് പുറത്ത് വമ്പന്‍ ടീമുകളാണ് കോസ്മിക് സാംസണിന്റെ വിതരണക്കാര്‍. ബോളിവുഡിലെ മുന്‍നിര നിര്‍മാതാവായ കരണ്‍ ജോഹറിന്റെ ധര്‍മ പ്രൊഡക്ഷന്‍സാണ് നോര്‍ത്ത് ഇന്ത്യയില്‍ ചിത്രം വിതരണത്തിനെത്തിക്കുന്നത്.
Content Highlight: Sandeep Pradeep’s video goes viral on social media amid cosmic Samson release
