ep jayarajan

തിരുവനന്തപുരം: അമേരിക്കന്‍ ബോക്‌സിങ് ഇതിഹാസം മുഹമ്മദ് അലിയെ കേരളത്തിന്റെ കായികതാരമാക്കി മാറ്റി കായിക മന്ത്രി ഇ.പി ജയരാജന്‍.

” മുഹമ്മദ് അലി അമേരിക്കയില്‍ വെച്ച് മരിച്ച വാര്‍ത്ത ഇപ്പോഴാണ് അറിഞ്ഞത്. കേരളത്തിന്റെ കായികലോകത്ത് പ്രഗത്ഭനായിരുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം. കായികലോകത്ത് അദ്ദേഹം ഗോള്‍ഡ് മെഡല്‍ നേടി കേരളത്തിന്റെ പ്രശസ്തി വാനോളമുയര്‍ത്താന്‍, ലോകരാഷ്ട്രങ്ങളിലേക്കുയര്‍ത്തി കൊണ്ടു വരാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വേര്‍പാടില്‍ കേരളത്തിന്റെ ദുഖം കായിക ലോകത്തിന്റെ ദുഖം ഞാന്‍അറിയിക്കുകയാണ് “.

മനോരമ വാര്‍ത്താ ചാനലിന്റെ ടെലിഫോണ്‍ അഭിമുഖത്തിലാണ് കേരളത്തിന്റെ കായിക മന്ത്രിയുടെ ഈ വാക്കുകള്‍.