തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ആറാട്ടിനെത്തിച്ച ആന ഇടഞ്ഞു. വെടി പൊട്ടുന്ന ശബ്ദം കേട്ടാണ് ആന വിരണ്ടോടിയത്. ആര്‍ക്കും പരുക്കേല്‍ക്കുകയോ നാശനഷ്ടങ്ങള്‍ ഉണ്ടാകുകയോ ചെയ്തിട്ടില്ല.


Also Read: ‘കോണ്‍ഗ്രസ് മുക്ത ഭാരതം എന്നത് ബി.ജെ.പിയുടെ മാത്രം മുദ്രാവാക്യം’; നരേന്ദ്രമോദിയെ തള്ളി ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗവത്


ഉഴവൂരില്‍ നിന്ന് എത്തിച്ച മഹാദേവന്‍ എന്ന ആനയാണ് വിരണ്ടോടിയത്. ആന ഇടഞ്ഞതിനെ തുടര്‍ന്ന് നാട്ടുകാര്‍ നാലുപാടും ചിതറി ഓടി. എലഫന്റ് സ്‌ക്വാഡ് എത്തിയ ശേഷമാണ് ആനയെ തളച്ചത്. ഏഴോളം ആനകളാണ് ആറാട്ട് ഘോഷയാത്രയില്‍ ഉണ്ടായിരുന്നത്.

വീഡിയോ: