പേരാമ്പ്ര: സമുദായത്തിന്റെ പേരില്‍ വോട്ട് തേടിയെന്ന വിവാദത്തില്‍ പേരാമ്പ്രയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തെഹ്‌ലിയയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്.
വിഷയത്തില്‍ വിശദീകരണം തേടിയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
പേരാമ്പ്ര: സമുദായത്തിന്റെ പേരില്‍ വോട്ട് തേടിയെന്ന വിവാദത്തില്‍ പേരാമ്പ്രയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തെഹ്‌ലിയയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്.
വിഷയത്തില്‍ വിശദീകരണം തേടിയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി.പി. രാമകൃഷ്ണനെതിരെ മൈക്ക് അനൗണ്‍സ്‌മെന്റ് വിവാദം ഉയര്‍ന്നതിന് പിന്നാലെയാണ് തെഹ്‌ലിയക്കെതിരായ പരാതി വരണാധികാരിക്ക് ലഭിച്ചിരിക്കുന്നത്.
കഴിഞ്ഞദിവസം മൂന്ന് പരാതി രേഖാമൂലം ലഭിച്ചതോടെയാണ് നടപടി. മൂന്ന് സ്വകാര്യ വ്യക്തികളാണ് പരാതി നല്‍കിയിരിക്കുന്നത്.
യു.ഡി.എഫ് സ്ഥാനാര്‍ത്ഥി സമുദായത്തിന്റെ പേരില്‍ വോട്ടഭ്യര്‍ത്ഥിക്കുന്നുവെന്നാണ് മൂന്നുപേരുടെയും പരാതിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, തെഹ്‌ലിയ നോട്ടീസ് കൈപ്പറ്റിയത് സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. മൂന്ന് ദിവസത്തിനുള്ളില്‍ നോട്ടീസിന് മറുപടി നല്‍കണമെന്നാണ് വ്യവസ്ഥ.
വെള്ളിയാഴ്ച രാവിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി ടി.പി. രാമകൃഷ്ണന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് നല്‍കിയിരുന്നു. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന യു.ഡി.എഫിന്റെ പരാതിയിലായിരുന്നു നോട്ടീസ്. ഈ സംഭവത്തിന് പിന്നാലെയാണ് തെഹ്‌ലിയയ്ക്കും നോട്ടീസ് അയച്ചിരിക്കുന്നത്.
സ്വന്തം സമുദായത്തിന് വോട്ട് ചെയ്യണമെന്ന് ലീഗ് പ്രചാരണം നടത്തുന്നുവെന്ന് എല്‍.ഡി.എഫ് മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തിയെന്നായിരുന്നു യു.ഡി.എഫിന്റെ പരാതി.
എന്നാല്‍, എല്‍.ഡി.എഫ് ഇത്തരമൊരു പ്രചാരണം നടത്തിയിട്ടില്ലെന്നും പരാതി പരിശോധിക്കണമെന്നും ടി.പി. രാമകൃഷ്ണന്‍ പ്രതികരിച്ചിരുന്നു.
അനൗണ്‍സ്‌മെന്റിലെ പരാമര്‍ശത്തോട് വിയോജിപ്പുണ്ടെന്നും പാര്‍ട്ടി അംഗീകരിച്ച അനൗണ്‍സുമെന്റുകളില്‍ ഇക്കാര്യമുണ്ടാകില്ലെന്നും ടി.പി. രാമകൃഷ്ണന്‍ പറഞ്ഞിരുന്നു.
പാര്‍ട്ടി തലത്തില്‍ അന്വേഷണം നടത്തേണ്ടതില്ലെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു.
Content Highlight: Election Commission send Notice against Fathima Thahiliya for seeking votes in the name of the community