തിരുവനന്തപുരം: എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളായ രാരാജി മാത്യുവിനും വീണാ ജോര്‍ജിനും ഓര്‍ത്തഡോക്‌സ സഭ പരസ്യ പിന്തുണ പ്രഖ്യാപിച്ചതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടി.

പത്തനംതിട്ട, തൃശ്ശൂര്‍ ജില്ലകളിലെ കളക്ടര്‍മാരോടാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വിശദീകരണം തേടിയത്. ഇടത് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടുള്ള ഓര്‍ത്തഡോക്‌സ് സഭാ അദ്ധ്യക്ഷന്റെ വീഡിയോ വോട്ടെടുപ്പ് ദിവസമായിരുന്നു പുറത്ത് വന്നത്.

ഇതിനെ തുടര്‍ന്നുള്ള പരാതിയിലാണ് കളക്ടര്‍മാരോട് വിശദീകരണം തേടിയത്. മതത്തിന്റെ പേരില്‍ വോട്ട് തേടിയെന്ന പരാതിയിലാണ് നടപടി. എന്നാല്‍ ചട്ടലംഘനം നടന്നിട്ടില്ലെന്നാണ് തൃശ്ശൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്.

സംഭവത്തില്‍ പത്തനംതിട്ട കളക്ടറുടെ റിപ്പോര്‍ട്ട് കൂടി വന്ന ശേഷമായിരിക്കും കമ്മീഷന്‍ അന്തിമ തീരുമാനം എടുക്കുക.