[share]

[] ഷേക്‌സ്പിയറിന്റെ പ്രസിദ്ധമായ റോമിയോ ആന്‍ഡ് ജൂലിയറ്റിന് വത്യസ്തമായ ആവിഷ്‌കാരം നല്‍കി ബോളിവുഡ് നിര്‍മ്മാതാവ് ഏക്താ കപൂര്‍ നിര്‍മ്മിക്കുവാനുദ്ദേശിച്ചിരുന്ന റോമില്‍ ആന്‍ഡ് ജുഗ്ഗല്‍ എന്ന സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് വിലക്ക് ഏര്‍പ്പെടുത്തി.

സിനിമയുടെ ഉള്ളടക്കം വിവാദങ്ങള്‍ സൃഷ്ടിക്കുകയും ജനങ്ങളുടെ വികാരത്തെ ഇളക്കിവിടുകയും ചെയ്യും എന്ന് ആരോപിച്ചാണ്‌ സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് അനുമതി നിഷേധിച്ചത്.

രണ്ട് പുരുഷന്മാര്‍ തമ്മിലുള്ള പ്രണയത്തെ ആസ്പദമാക്കിയുള്ള കഥയാണ് റോമില്‍ ആന്‍ഡ് ജുഗ്ഗല്‍. സിനിമയയുടെ തിരക്കഥ പൂര്‍ത്തിയായപ്പോള്‍തന്നെ അത് സെന്‍സര്‍ ബോര്‍ഡിന് അയച്ചുകൊടുക്കുകയായിരുന്നു.

അതേ സമയം സിനിമയുമായി മുന്നോട്ട് പോകുവാന്‍ തന്നെയാണ് നിര്‍മ്മാതാക്കളുടെ തീരുമാനം. ഇതിന്റെ ഭാഗമായി തിരക്കഥയുടെ ഏതാനും ഭാഗങ്ങള്‍ മാറ്റിയെഴുതാനൊരുങ്ങുകയാണ് ഇവര്‍.