കൊച്ചി: എറണാകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ വിദ്യാഭ്യാസ കേന്ദ്രത്തിനെതിരെ പരാതിയുമായി നടിയും എഴുത്തുകാരിയുമായ ഗായത്രി അരുണ്‍. സ്ഥാപനത്തിന്റെ പേരെടുത്ത് പറയാതെയാണ് നടി രംഗത്തെത്തിയിരിക്കുന്നത്.

2024 സെപ്റ്റംബര്‍ മൂന്നാം തീയതിയാണ് ഈ സ്ഥാപനത്തിന്റെ ഉദ്ഘാടനം നടന്നത്. ഗായത്രിയായിരുന്നു ഉദ്ഘാടക. എറണാകുളം എം.പി ഹൈബി ഈഡന്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ ചടങ്ങില്‍ പങ്കെടുത്തിരുന്നുവെന്നാണ് വിവരം.

ഈ സ്ഥാപനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തനിക്ക് ഒരുപാട് പരാതികള്‍ ലഭിക്കുന്നുണ്ടെന്നാണ് ഗായത്രി പറയുന്നത്. ഫീസടച്ച ശേഷം പറ്റിക്കപ്പെട്ടുവെന്ന് കാണിച്ചാണ് പരാതികള്‍. ഓണ്‍ലൈനായി ഫീസ് അടച്ചതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ സഹിതം കുട്ടികളാണ് തനിക്ക് മെസേജ് അയക്കുന്നതെന്നും ഗായത്രി പറഞ്ഞു.