ഡ്വെയ്ന്‍ ജോണ്‍സണിന്റെയും ക്രിസ് മോര്‍ഗന്റെയും മിസ്റ്ററി ക്രിസ്മസ് ചിത്രമായ ‘റെഡ് വണ്‍’ 2024 നവംബര്‍ 15ന് തിയേറ്ററുകളിലെത്തും.
ഡ്വെയ്ന്‍ ജോണ്‍സന്റെ മീഡിയ പ്രൊഡക്ഷന്‍ കമ്പനിയായ സെവന് ബക്സ് പ്രൊഡക്ഷന്‍സിന്റെ തിരക്കഥാകൃത്താണ് ക്രിസ് മോര്ഗന്.
‘RED ONE’ will release on November 15 in theaters.
Starring Dwayne Johnson, Chris Evans and JK Simmons. pic.twitter.com/bL4ELa6NKi
— DiscussingFilm (@DiscussingFilm) December 20, 2023
മോര്ഗനൊരുക്കുന്ന തിരക്കഥയില്‍ സംവിധായകന് ജേക്ക് കസ്ദാന് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 2017ല്‍ പുറത്തിറങ്ങിയ ‘ജുമാന്‍ജി: വെല്‍ക്കം ടു ദി ജംഗിള്‍’, 2019ല്‍ പുറത്തിറങ്ങിയ ‘ജുമാന്‍ജി: ദി നെക്സ്റ്റ് ലെവല്‍’ എന്നിവയുടെ സംവിധാനത്തിലൂടെ പ്രശസ്തനായ സംവിധായകനും നടനുമാണ് ജേക്ക് കസ്ദാന്.
റെഡ് വണ്ണിന്റെ കഥയെ കുറിച്ച് ഇതുവരെ വിവരങ്ങളൊന്നും പുറത്തു വന്നിട്ടില്ല. എങ്കിലും സെവന് ബക്സ് പ്രൊഡക്ഷന്‍സിന്റെ പ്രൊഡക്ഷന്‍ പ്രസിഡന്റായ ഹിറാം ഗാര്‍സിയയുടെ യഥാര്‍ത്ഥ കഥയെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ സിനിമയെന്നാണ് റിപ്പോര്‍ട്ടുകള്‍.
എം.സി.യുവിലെ ക്യാപ്റ്റന്‍ അമേരിക്ക സിനിമയിലൂടെ പ്രശസ്തനായ ക്രിസ് ഇവാന്‍സും ഒരു പ്രധാനവേഷം ചെയ്യുന്നുണ്ട്. ജെ.കെ. സിമ്മണ്‍സ്, ലൂസി ലിയു, കീര്‍ണന്‍ ഷിപ്ക, ബോണി ഹണ്ട്, ക്രിസ്റ്റഫര്‍ ഹിവ്ജു, നിക്ക് ക്രോള്‍, മേരി എലിസബത്ത് എല്ലിസ്, വെസ്ലി കിമ്മല്‍ എന്നിവരും ഡ്വെയ്ന്‍ ജോണ്‍സണൊപ്പം ‘റെഡ് വണ്‍’ സിനിമയില്‍ അഭിനയിക്കുന്നു.
സെവന് ബക്സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡ്വെയ്ന്‍ ജോണ്‍സണും ഡാനി ഗാര്‍ഷ്യയും ഗാര്‍സിയയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഒപ്പം തിരക്കഥാകൃത്ത് ക്രിസ് മോര്‍ഗന്റെ ക്രിസ് മോര്ഗന് പ്രൊഡക്ഷന്‍സും സംവിധായകന് ജേക്ക് കസ്ദാന്റെ ദി ഡിറ്റക്റ്റീവ് ഏജന്‍സിയും നിരവധി സഹ നിര്‍മാതാക്കളും ചേരുന്നു. വാര്‍ണര്‍ ബ്രദേഴ്സ് പിക്ചേഴ്സാണ് ആമസോണ്‍ എം.ജി.എം സ്റ്റുഡിയോടൊപ്പം ചേര്‍ന്ന് റെഡ് വണ്ണിന്റെ ഇന്റര്‍നാഷണല്‍ റിലീസ് നടത്തുന്നത്.
Content Highlight: Dwayne Johnson’s Movie Red One Release Date Out
