നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ ഭാര്യ അമാല്‍ സൂഫിയയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് എത്തിയിരിക്കുകയാണ് ഉറ്റ സുഹൃത്തുക്കളായ നസ്രിയയും പൃഥ്വിരാജും ഭാര്യ സുപ്രിയയും.
അമാലിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് ദുല്‍ഖര്‍ കുഞ്ഞി എന്ന് വിളിക്കുന്ന നസ്രിയ. ഇരുവരും തമ്മിലുള്ള സൗഹൃദവും ഒന്നിച്ചുള്ള ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്.
അമാലിന്റെ ജന്മദിനത്തില്‍ ട്വിറ്ററിലൂടെ ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുകയാണ് നസ്രിയ. ‘നീയില്ലായിരുന്നെങ്കില്‍ എന്റെ ജീവിതം വളരെ മങ്ങിയതാകുമായിരുന്നേനെയെന്നും ഈ അനുജത്തിയെ ആവശ്യമുള്ളപ്പോഴെല്ലാം നിനക്കൊപ്പം ഞാനുണ്ടാകുമെന്നും’ നസ്രിയ ട്വിറ്ററിലെഴുതി.
”എന്റെ ഏറ്റവും പ്രിയപ്പെട്ട മനുഷ്യന് ജന്മദിനാശംസകള്‍, അമ, മറ്റൊരു മിസ്റ്ററില്‍ നിന്നുമുള്ള എന്റെ സുന്ദരിയായ സഹോദരി, ഐ ലവ് യൂ സോ മച്ച്, നീയില്ലെങ്കില്‍ ഈ ജീവിതം വളരെ മങ്ങിയതായേനെ, നീ എങ്ങനെയാണ് എന്നോട് എന്നുള്ളതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല, നീ എനിക്കായി എപ്പോഴും ഉണ്ടാകും എന്നറിയാം. നിനക്ക് ഈ അനുജത്തിയെ ആവശ്യമുള്ളപ്പോഴെല്ലാം ഞാന്‍ ഉണ്ടാകും.. വൈകാതെ കാണാം അമ” എന്നാണ് അമലിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് നസ്രിയ കുറിച്ചിരിക്കുന്നത്.
Content Highlight: Dulquer salmaan wife Amal Sufiya Birthday Nazriya Nazeem Prithciraj Supriya Wish
