മമ്മൂട്ടി അൽപം ആൽഫാ സ്വഭാവമുള്ള ആളാണെന്ന് ദുൽഖർ. എന്നാൽ താൻ കുറച്ചുകൂടി ബോയിഷ് ആണെന്നും ഇരുവരുടെയും ശബ്ദങ്ങൾ തമ്മിൽ മാത്രമാണ് സമാനതകൾ ഉള്ളതെന്നും ദുൽഖർ പറഞ്ഞു. ബോളിവുഡ് ബബ്ബിൾ എന്ന ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

താനും മമ്മൂട്ടിയും തമ്മിലുള്ള സാമ്യതയെപ്പറ്റിയുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ദുൽഖർ.

‘ഞങ്ങൾ തമ്മിൽ ഒത്തിരി വ്യത്യാസങ്ങൾ ഉണ്ട്. എന്റെയും വാപ്പിച്ചിയുടെയും ശബ്ദങ്ങൾ തമ്മിൽ മാത്രമാണ് സാമ്യതകൾ ഉള്ളത്. രണ്ടുപേരും വ്യത്യസ്തമായ പുരുഷന്മാരെ റെപ്രസെന്റ്‌ ചെയ്യുന്നവരാണ്.

വാപ്പിച്ചി അൽപം ആൽഫാ സ്വഭാവമുള്ള ആളാണ്. പക്ഷെ ഞാൻ കുറച്ചുകൂടി ബോയിഷ് ടൈപ്പ് ആണ്,’ ദുൽഖർ പറഞ്ഞു.

അഭിമുഖത്തിൽ അദ്ദേഹം നടൻ പ്രഭാസിനെപ്പറ്റിയും സംസാരിച്ചു. നേരിട്ട് കാണുമ്പോൾ നല്ല പൊക്കമൊക്കെയുള്ള വ്യക്തിയാണ് പുള്ളി. വളരെ സോഫ്റ്റായി സംസാരിക്കുകയും സംസാരിക്കാൻ വളരെ സങ്കോചമുള്ള ആളായി തോന്നിയിട്ടുണ്ടെന്നും ദുൽഖർ പറഞ്ഞു.

‘പ്രഭാസിനെ ആദ്യമായി കാണുമ്പോൾ ഒരു ജെന്റിൽ ജയന്റിനെപോലെ തോന്നി. കാരണം പുള്ളി വളരെ പൊക്കമുള്ള ആളാണ് കൂടാതെ ഒരു മെഗാ സ്റ്റാർ കൂടിയാണ്. പക്ഷെ സോഫ്റ്റായി മാത്രം സംസാരിക്കുകയും മിണ്ടാൻ ഭയങ്കര നാണമുള്ള ആളുമാണ് അദ്ദേഹം,’ദുൽഖർ പറഞ്ഞു.

അതേസമയം കിങ് ഓഫ് കൊത്തയാണ് ദുല്‍ഖറിന്റെ അടുത്ത റിലീസ്. ചിത്രത്തിലെ കലാപകാര എന്ന ഗാനം കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. വമ്പന്‍ ഹിറ്റായിരുന്നു ഗാനം.

സീ സ്റ്റുഡിയോസും ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസും ചേര്‍ന്നാണ് കിംഗ് ഓഫ് കൊത്ത നിര്‍മിക്കുന്നത്. ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ചെമ്പന്‍ വിനോദ്, ഷമ്മി തിലകന്‍, ഗോകുല്‍ സുരേഷ്, വടാചെന്നൈ ശരണ്‍, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖ സുരേന്ദ്രന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളിലെത്തുന്നുണ്ട്. ഓണത്തിനാണ് സിനിമയുടെ റിലീസ്.

നിമീഷ് രവിയാണ് കിങ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം. ജേക്‌സ് ബിജോയ്, ഷാന്‍ റഹ്‌മാന്‍ എന്നിവര്‍ ചിത്രത്തിന് സംഗീതമൊരുക്കുന്നു, സംഘട്ടനം രാജശേഖര്‍, സ്‌ക്രിപ്റ്റ് :അഭിലാഷ് എന്‍. ചന്ദ്രന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: നിമേഷ് താനൂര്‍, എഡിറ്റര്‍: ശ്യാം ശശിധരന്‍, കൊറിയോഗ്രാഫി ഷെറീഫ്, മേക്കപ്പ് : റോണക്‌സ് സേവിയര്‍, വസ്ത്രാലങ്കാരം: പ്രവീണ്‍ വര്‍മ്മ, സ്റ്റില്‍; ഷുഹൈബ് എസ്.ബി.കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദീപക് പരമേശ്വരന്‍, മ്യൂസിക്: സോണി മ്യൂസിക്.

Content Highlights: Dulquer on Mammootty