ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന്റെ പേരില്‍ സദാചാരം പഠിപ്പിക്കാനിറങ്ങിയവര്‍ക്ക് മറുപടിയുമായി നടി അനശ്വര രാജന്‍. പിറന്നാള്‍ ദിനത്തില്‍ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്ത ചിത്രത്തില്‍ ധരിച്ച വസ്ത്രത്തിന്റെ ഇറക്കക്കുറവ് ചൂണ്ടിക്കാട്ടിയായിരുന്നു താരത്തിനെതിരെ ചിലര്‍ അധിക്ഷേപകരമായ കമന്റുകളുമായി രംഗത്തെത്തിയത്.

എന്നാല്‍ അതേ വസ്ത്രത്തില്‍ രണ്ട് ചിത്രം കൂടി ഷെയര്‍ ചെയ്തായിരുന്നു ഇതിനോട് താരം പ്രതികരിച്ചത്. കൂടെ ചില കാര്യങ്ങള്‍ കൂടി അനശ്വര കുറിച്ചു.

‘ഞാന്‍ എന്തു ചെയ്യുന്നുവെന്ന് ഓര്‍ത്ത് നിങ്ങള്‍ ആശങ്കപ്പെടേണ്ട കാര്യമില്ല. മറിച്ച് എന്റെ പ്രവൃത്തികള്‍ നിങ്ങളെ അസ്വസ്ഥരാക്കുന്നത് എന്തിനാണെന്ന് ഓര്‍ത്ത് സ്വയം ആശങ്കപ്പെടൂ’വെന്നായിരുന്നു താരം കുറിച്ചത്.

ഇന്‍സ്റ്റഗ്രാമില്‍ സജീവമായ താരം 18ാം പിറന്നാള്‍ ആഘോഷത്തിന്റെ നിരവധി ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവെച്ചിരുന്നു. ഇതിലൊരു ചിത്രമായിരുന്നു സൈബര്‍ സദാചാരവാദികളെ ചൊടിപ്പിച്ചത്.

content highlight; Don’t worry about what I’m doing Actress Anaswara Rajan