കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കിടയില്‍ മലയാള സിനിമ വലിയ രീതിയില്‍ ആഘോഷിച്ച സംവിധായകനാണ് ചിദംബരം എസ്. പൊതുവാള്‍. 2021ല്‍ പുറത്തിറങ്ങിയ ജാന്‍.എ.മന്‍ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച ചിദംബരം 2024ല്‍ പുറത്തിറങ്ങിയ മഞ്ഞുമ്മല്‍ ബോയ്‌സിലൂടെ തന്റെ പേര് ഇന്ത്യന്‍ സിനിമാ ലോകത്ത് അടയാളപ്പെടുത്തുകയായിരുന്നു.
തമിഴ്‌നാട്ടില്‍ നിന്നടക്കം അറുപത് കോടിയിലധികം സ്വന്തമാക്കിയ ചിത്രം മലയാള സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറിയിരുന്നു. എന്നാല്‍ മഞ്ഞുമ്മലിന് ശേഷം ചിദംബരം സംവിധാനം ചെയ്ത് കഴിഞ്ഞ മാസം തിയേറ്ററുകളിലെത്തിയ ബാലന്‍ ദി ബോയ് ആണ് സംവിധായകന്റെ പൊട്ടന്‍ഷ്യല്‍ പ്രേക്ഷകര്‍ക്ക് വെളിപ്പെടുത്തി നല്‍കിയത്.
വലിയ നിരൂപക പ്രശംസയാണ് ബാലന്‍ ദി ബോയ്ക്ക് ലഭിച്ചിരുന്നത്. കഴിഞ്ഞ ദിവസം ചിത്രം സീ ഫൈവിലൂടെ ഒ.ടി.ടി റിലീസ് ചെയ്തതിന് പിന്നാലെ സിനിമാ പേജുകളിലും ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിരുന്നു. ഈ വര്‍ഷത്തെ ഏറ്റവും മികച്ച മലയാള ചിത്രമെന്നാണ് പലരും ബാലനെ വിശേഷിപ്പിച്ചത്. എന്നാല്‍ ബോക്‌സ് ഓഫീസ് കളക്ഷനില്‍ ചിത്രത്തിന് കാര്യമായ ചലനം സൃഷ്ടിക്കാന്‍ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് അടുത്തിടെ റിപ്പോര്‍ട്ടര്‍ ഫിലിംസിന് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ ചിദംബരം എസ്. പൊതുവാള്‍ പറഞ്ഞ വാക്കുകള്‍ സിനിമാലോകത്ത് ചര്‍ച്ച ചെയ്യപ്പെടുന്നത്.
‘ഓഡിയന്‍സ് എന്ന് പറയുന്നത് ഒരു മോണോലിത്തല്ല. ഓഡിയന്‍സില്‍ തന്നെ പല വിഭാഗങ്ങളുണ്ട്. അതിലൊന്നാണ് സിനിഫൈല്‍സ്. അതൊരു ചെറിയ ശതമാനം മാത്രമേ വരുന്നുള്ളൂ. അവരാണ് ഈ സിനിമ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കുക. ബാക്കിയുള്ള സാധാരണക്കാര്‍ക്ക് അവരുടെ ഫാമിലിയെയും കൊണ്ട് ഒരു ഔട്ടിങ്ങിന് പോകുമ്പോള്‍ അവര്‍ക്ക് ഒരു നല്ല അടിപൊളി ചിത്രം കാണാനായിരിക്കും താത്പര്യം. നല്ല സിനിമയോ ചീത്ത സിനിമയോ എന്നുള്ളത് വേറെ ഒരു സബ്‌ജെക്ടീവാണ്.
നല്ല സിനിമകള്‍ തിയേറ്ററില്‍ വര്‍ക്കായില്ലെന്ന് പറയുമ്പോള്‍, നല്ല സിനിമകള്‍ക്ക് കുറച്ച് കട്ടിയുള്ള പ്രമേയവും ഹെവിയായിട്ടുള്ള സബ്‌ജെക്ടുകളുമുണ്ടാകും. ചിലപ്പോള്‍ എല്ലാവര്‍ക്കും മാസത്തില്‍ രണ്ട് തവണ അവരുടെ കുടുംബവുമായി പോയി കാണാന്‍ പറ്റി എന്ന് വരില്ല. അതുകൊണ്ടാണ് ഓഡിയന്‍സ് ഒരു മോണോലിത്തല്ല എന്ന് പറയുന്നത്. പക്ഷേ അതില്‍ ഒരു വലിയ വിഭാഗം എന്ന് പറയുന്നത് ഫാമിലി ഓഡിയന്‍സാണ്.
ഫാമിലി ഓഡിയന്‍സിന് വേണ്ടി സിനിമയെടുക്കുമ്പോള്‍ ഒരുപാട് മാനദണ്ഡങ്ങളുണ്ട്. അതില്‍ വയലന്‍സ് പാടില്ല, എറോട്ടിസിസം പാടില്ല അങ്ങനെ എല്ലാത്തിനും കൃത്യമായ അളവുകളും പരിപാടികളുമുണ്ട്,’ ചിദംബരം പറയുന്നു.
Content Highlight: Director Chidambaram talks about the audience for movies
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.