കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ നിറുത്തിവെക്കണമെന്നാവശ്യപ്പെട്ട് നടന്‍ ദിലീപ് ഹര്‍ജി നല്‍കി. ഹൈക്കോടതിയിലാണ് ഹര്‍ജി നല്‍കിയത്.

പ്രതിയെന്ന നിലയിലുള്ള അവകാശങ്ങള്‍ പരഗിണിക്കണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം.

വരുന്ന ബുധനാഴ്ച കേസിന്റെ വിചാരണ നടപടികള്‍ തുടങ്ങാനിരിക്കെയാണ് ദിലീപ് ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. കേസിലെ എല്ലാ പ്രതികളും ബുധനാഴ്ച ഹാജരാകണമെന്ന് നേരത്തെ കോടതി നിര്‍ദ്ദേശിച്ചിരുന്നു.

ഇതോടുകൂടി ദീലീപിന്റെ രണ്ട് ഹര്‍ജികളാണ് കോടതിയിക്ക് മുന്നില്‍ എത്തുന്നത്. നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് പൊലീസിന്റെ പക്കലുള്ള പെന്‍ഡ്രൈവ്, ദൃശ്യങ്ങളുടെ എഴുതി തയ്യാറാക്കിയ വിവരങ്ങള്‍ എന്നിവ ലഭിക്കണമെന്നാവശ്യപ്പെട്ട് മറ്റൊരു ഹര്‍ജി ദിലീപ് നല്‍കിയിട്ടുണ്ട്.

ഇരുഹര്‍ജികളും നാളെ ഹൈക്കോടതി പരിഗണിക്കും.