കോഴിക്കോട്: ദീദി ദാമോദരന്റെ തിരക്കഥയില്‍ മകള്‍ മുക്ത ദീദി ചന്ദ് സംവിധായകയാവുന്നു. വിത്ത് ലൗ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ സീമയാണ് നായികയാവുന്നത്.

മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ ഫുള്‍ വുമണ്‍ ക്രൂ സിനിമയായിട്ടാണ് വിത്ത് ലൗ ഒരുക്കുന്നത്.

സംവിധായകന്‍ ഹരിഹരനും ചിത്രത്തില്‍ ഒരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. ഗുല്‍മോഹര്‍, മകള്‍, നായിക എന്നീ ചിത്രങ്ങള്‍ ശേഷം ദീദി തിരക്കഥ രചിക്കുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് ഗോകുലം ഗോപാലന്റെ മകള്‍ ലിജദിഷ ഗോപാലനാണ്.

ഫൗസിയ ഫാത്തിമയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഫാത്തിമ റഫീഖ് ശേഖര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. എഡിറ്റിംഗ് ബീനാ പോള്‍.

DoolNews  Video