മലയാള സിനിമയിൽ തന്റെ സ്വഭാവം കൊണ്ടും തുറന്നുപറച്ചിൽ കൊണ്ടു ശ്രദ്ധേയനായ താരമാണ് ധ്യാൻ ശ്രീനിവാസൻ. സിനിമകളിലെ വിജയപരാജയങ്ങളെക്കാൾ, വ്യക്തിപരമായ സമീപനമാണ് ധ്യാനിനെ മറ്റ് നടന്മാരിൽ നിന്ന് വേറിട്ടുനിർത്തുന്നത് എന്ന് വീണ്ടും തെളിയിക്കുന്നതാണ് താരത്തിന്റെ പുതിയ പ്രതികരണം.
ഇപ്പോഴിതാ, സിനിമകൾ പരാജയപ്പെട്ടാലും തനിക്കെന്തുകൊണ്ട് തുടർച്ചയായി അവസരങ്ങൾ ലഭിക്കുന്നു എന്നതിനെക്കുറിച്ച് ധ്യാൻ പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
ധ്യാൻ ശ്രീനിവാസൻ, Photo: IMDb
‘എനിക്ക് രണ്ട് പടം പൊട്ടിയാലും മൂന്നാമത്തെ സിനിമയുണ്ട്. മൂന്ന് പടം പൊട്ടിയിട്ടും നാലാമത്തെ പടമുണ്ട് കാരണം ഇവിടുത്തെ മുഖ്യധാരാ നടന്മാരിലേക്കൊന്നും പലർക്കും അപ്പ്രോച്ച് ചെയ്യാൻ പറ്റുന്നില്ല, ചിലർ അവൈലബിൾ പോലുമല്ല. നാളെ നിങ്ങൾക്ക് ഒരു നടനെ വെച്ച് ഒരു സിനിമ ചെയ്യണം എന്നുണ്ടെങ്കിൽ ചിലപ്പോൾ നിങ്ങൾക്ക് ഞാനൊഴിച്ച് ഒരാളിന്റെ അടുത്തേക്കും എത്തിപ്പെടാൻ പറ്റിയേക്കില്ല
നിങ്ങൾക്ക് എന്നേ കാണാനും എന്തും ചോദിക്കാനും പറയാനും പറ്റുന്നത് ഞാൻ അവൈലബിൾ & അപ്പ്രോച്ചബിൾ ആയതുകൊണ്ടാണ്. എന്നോട് സംസാരിക്കുന്നത് പോലെ നിങ്ങൾക്ക് വേറൊരു നടനോടും പോയി പറയാൻ പറ്റില്ല, എന്നെ കളിയാക്കുന്നത് പോലെ നിങ്ങൾക്ക് വേറെ ആരെയും കളിയാക്കാൻ പോലും പറ്റില്ല. അത് നമ്മൾ തമ്മിലുള്ള ഒരു കൈൻഡ് ഓഫ് റെസ്‌പെക്ട് മനുഷ്യൻ എന്ന നിലയിൽ കീപ് ചെയ്യുന്നത് കൊണ്ടാണ്. അത് ചിലപ്പോൾ വേറൊരു ആർട്ടിസ്റ്റിന്റെ അടുത്ത് നിന്ന് പോലും കിട്ടില്ല,’ ധ്യാൻ പറഞ്ഞു.
ഈ തുറന്ന മനസും സൗഹൃദപരമായ സമീപനവും തന്നെയാണ് ധ്യാനിനെ പ്രേക്ഷകർക്ക് കൂടുതൽ അടുപ്പമുള്ള താരമാക്കുന്നതെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. പലരും പി.ആറിലുടെ ‘നല്ല പിള്ള’ ഇമേജ് നേടാൻ ശ്രമിക്കുന്ന സമയത്ത് അതിൽ നിന്ന് വ്യത്യസ്തമായി സ്വാഭാവികമായ പെരുമാറ്റമാണ് ധ്യാനിന്റെ പ്രത്യേകതയെന്ന് സോഷ്യൽ മീഡിയയിൽ ആരാധകർ ചൂണ്ടിക്കാട്ടുന്നു.
സിനിമകൾ നിരത്തി പരാജയപ്പെട്ടാലും, പുതിയ അവസരങ്ങൾ ലഭിക്കുന്നതിന്റെ പിന്നിലെ കാരണമായി ഈ പോസിറ്റീവ് ആറ്റിറ്റ്യൂഡിനെയും സമീപനത്തെയും തന്നെയാണ് പലരും വിലയിരുത്തുന്നത്. അതിനാൽ തന്നെ, വിജയപരാജയങ്ങൾക്കപ്പുറം വ്യക്തിത്വം കൊണ്ട് ശ്രദ്ധ നേടുന്ന താരങ്ങളിൽ മുന്നിൽ നിൽക്കുന്ന ഒരാളാണ് ധ്യാൻ ശ്രീനിവാസൻ എന്ന് പറയാം.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.