തന്റെ പിതാവും തമിഴിലെ മുന്‍നിര അഭിനേതാവുമായ ചിയാന്‍ വിക്രമിന്റെ പാതയിലൂടെ സിനിമയിലേക്ക് കടന്നുവന്ന യുവനടനാണ് ചിയാന്‍ വിക്രം. തെലുങ്കില്‍ പുറത്തിറങ്ങി വലിയ ഹിറ്റായി മാറിയ അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് റീമേക്കായ ആദിത്യ വര്‍മ എന്ന ചിത്രത്തിലൂടെയാണ് ധ്രുവ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. 2022ല്‍ പുറത്തിറങ്ങിയ മഹാന്‍ എന്ന ചിത്രത്തിലും പ്രധാനവേഷത്തിലെത്തിയ താരത്തിന്റെ 2025ല്‍ പുറത്തിറങ്ങിയ ബൈസണ്‍ കാലമാടന്‍ എന്ന ചിത്രം വലിയ നിരൂപക പ്രശംസ സ്വന്തമാക്കിയിരുന്നു. ഗാനരചയിതാവ് എന്ന നിലയിലും താരം ശ്രദ്ധേയനാണ്.

ഇപ്പോഴിതാ ഒരു തെലുങ്ക് യൂട്യൂബ് ചാനലിന് നല്‍കിയ പഴയ അഭിമുഖത്തില്‍ ധ്രുവ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. താന്‍ ഒരു പഴഞ്ചന്‍ ചിന്താഗതിക്കാരനാണെന്നും ദേഷ്യം നിയന്ത്രിക്കാന്‍ പാടുപെടുന്ന ആളാണെന്നുമായിരുന്നു അഭിമുഖത്തില്‍ താരം പറഞ്ഞത്.

വിക്രം ധ്രുവ് വിക്രം. Photo: FilimFare

 

‘എനിക്ക് ദേഷ്യം കൈകാര്യം ചെയ്യാന്‍ അറിയാത്തത് പ്രശ്‌നമായി തോന്നാറുണ്ട്. പലപ്പോഴും പല സന്ദര്‍ഭങ്ങളിലും അത് നിയന്ത്രിക്കാന്‍ സാധിക്കാതെ വരും. എന്നിരുന്നാലും ഞാനത് പരിഹരിച്ച് കൊണ്ടിരിക്കുകയാണ്. ഇതിനായി മെഡിക്കേഷനൊന്നും ചെയ്യുകയല്ല. ദേഷ്യം തോന്നുമ്പോഴെല്ലാം കണ്ണുകളടച്ച് അല്പ നേരം ആരോടും സംസാരിക്കാതെ ഇരിക്കും. എന്നെ തന്നെ മോട്ടിവേറ്റ് ചെയ്യും.

ഞാനൊരു പഴഞ്ചന്‍ ചിന്താഗതിക്കാരനാണെന്ന് വേണമെങ്കില്‍ പറയാം. ഒരു ഡേറ്റിന് പോയാല്‍ ആര് ബില്ല് കൊടുക്കണം എന്ന ചോദ്യത്തിന് ആദ്യത്തെ തവണ പുരുഷന്‍ തന്നെ ബില്ല് അടയ്ക്കണം എന്നായിരിക്കും എന്റെ അഭിപ്രായം,’ ധ്രുവ് പറഞ്ഞു.

Photo: Hindustan Times

കഴിഞ്ഞ ദിവസം ധന്യ വര്‍മയുടെ യൂട്യൂബ് ചാനലില്‍ അനുപമ പരമേശ്വരന്‍ തന്റെ ടോക്‌സിക്ക് റിലേഷന്‍ഷിപ്പിനെ കുറിച്ച് സംസാരിച്ചതിന് പിന്നാലെയാണ് ധ്രുവിന്റെ പഴയ അഭിമുഖം വീണ്ടും ചര്‍ച്ചയാകുന്നത്. ഇരുവരും റിലേഷന്‍ ഷിപ്പിലാണെന്ന് നേരത്തേ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നെങ്കിലും ഇത് സ്ഥിരീകരിച്ചോ അല്ലാതെയോ രണ്ട് പേരും പ്രതികരിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് തന്റെ പ്രണയതകര്‍ച്ചയെ കുറിച്ചും തനിക്ക് നേരിടേണ്ടി വന്ന നാര്‍സിസ്റ്റിക് അബ്യൂസിനെക്കുറിച്ചും അനുപമ വെളിപ്പെടുത്തിയത്.

Content Highlight: Dhruv Vikram’s old interview goes viral after Controversy